TopTop
Begin typing your search above and press return to search.

വീഡിയോ: "അവിടെ തന്നെ തൂങ്ങി നില്‍ക്കൂ, സുരക്ഷിതരാവൂ"; മാസ്ക് ധരിച്ച വാന്‍ഗോഗും കോവിഡ് ബാധിച്ച പിക്കാസോയുടെ 'കരയുന്ന സ്ത്രീ'യും-ആനിമേഷനുമായി റിയാസ് കോമുവും സുനില്‍ നമ്പുവും

വീഡിയോ: "അവിടെ തന്നെ തൂങ്ങി നില്‍ക്കൂ, സുരക്ഷിതരാവൂ"; മാസ്ക് ധരിച്ച വാന്‍ഗോഗും കോവിഡ് ബാധിച്ച പിക്കാസോയുടെ കരയുന്ന സ്ത്രീയും-ആനിമേഷനുമായി റിയാസ് കോമുവും സുനില്‍ നമ്പുവും

ഡച്ച് ചിത്രകാരന്‍ വിന്‍സന്‍റ് വാന്‍ഗോഗ് 1889ല്‍ വരച്ച സെല്‍ഫ് പോര്‍ട്രെയിറ്റ് ലോക പ്രശസ്തമാണ്.. അന്ന് മുതലിങ്ങോട്ട് ലോകത്തിലെ ചിത്രകലാ സ്നേഹികള്‍ കൊണ്ടാടുന്ന ഏറ്റവും മികച്ച സൃഷ്ടികളില്‍ ഒന്നായി അത് മാറി. ഡച്ച് നാഷണല്‍ ആര്‍ട്ട് ഗാലറിയില്‍ ആസ്വാദകരെ ആകര്‍ഷിച്ച് തൂങ്ങിക്കിടക്കുകയാണ് ഈ എണ്ണഛായാ ചിത്രം.

ആസ്വാദകര്‍ കൊണ്ടാടുന്ന മറ്റൊരു ചിത്രം പാബ്ലോ പിക്കാസോയുടെ കരയുന്ന സ്ത്രീയാണ്. (Weeping woman). സ്പാനിഷ് ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വരച്ച ഗുര്‍ണ്ണിക്ക പരമ്പരയിലെ ഈ ചിത്രം ലോകം പ്രക്ഷുബ്ധമാവുന്ന അവസരങ്ങളിലൊക്കെ വീണ്ടും വീണ്ടും വായിക്കപ്പെടുന്നു.

ലോകം കോവിഡ് മഹാമാരിയോട് പോരാടുമ്പോള്‍ ഈ രണ്ടു ചിത്രങ്ങള്‍ക്കും പ്രതിരോധത്തിന്റെ ദൃശ്യ രൂപം ചമയ്ക്കുകയാണ് പ്രശസ്ത ചിത്രകാരനായ റിയാസ് കോമുവും കാര്‍ട്ടൂണിസ്റ്റായ സുനില്‍ നമ്പുവും. ഏറെ വ്യത്യസ്തമായൊരു ആനിമേഷന്‍ വീഡിയോ ആണ് "ഹാംഗ് ഇന്‍ ദേര്‍ , സ്റ്റേ സെയ്ഫ് (Hang in there, Stay safe) എന്ന കാപ്ഷനോടെ ഇരുവരും തയ്യാറാക്കിയിരിക്കുന്നത്. മാസ്‌ക് ധരിച്ചെത്തുന്ന വാന്‍ഗോഗും, കോവിഡ് ബാധിതയായ വീപിങ് വുമണും ആളുകളില്‍ ജാഗ്രതയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നു. കോമ്പു പ്രോഡക്ഷന്‍സാണ് ഈ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ആളുകള്‍ക്കിടയില്‍ ഈ വീഡിയോകള്‍ക്ക് നല്ലരീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കുന്നത്.


Next Story

Related Stories