TopTop
Begin typing your search above and press return to search.

ക്രിക്കറ്റ് കാണുന്നു, ആശയവിനിമയം നടത്തുന്നു; എസ് പി ബിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് മകന്‍

ക്രിക്കറ്റ് കാണുന്നു, ആശയവിനിമയം നടത്തുന്നു; എസ് പി ബിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് മകന്‍

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ പരിശോധനാഫലം നെഗറ്റീവ് ആയതിന്റെ സന്തോഷം പങ്കുവെച്ച് മകന്‍ എസ് പി ചരണ്‍. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചായിരുന്നു ചരണ്‍ നെഗറ്റീവായ വിവരം അറിയിച്ചത്. കൂടാതെ എസ് പി ബിയുടെ മറ്റ് വിശേഷങ്ങളും ചരണ്‍ ആരാധകര്‍ക്കായി പങ്കുവെക്കുന്നുണ്ട്.

എസ് പി ബി മികച്ച രീതിയില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും, എന്തെങ്കിലും കാര്യത്തില്‍ മുഴുകിയിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുന്നുണ്ടെന്നും ചരണ്‍ പറയുന്നു. അദ്ദേഹം ചെന്നിസും ക്രിക്കറ്റും ആസ്വദിക്കുന്നുണ്ടെന്നും ചരണ്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഓഗസ്റ്റ് 5 ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എസ് പി ബിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അന്ന് ചെറിയ തോതില്‍ മാത്രമെ വൈറസ് ബാധയുള്ളൂ എന്ന് അദ്ദേഹം തന്നെ അറിയിച്ചിരുന്നു. എന്നാല്‍ ഓഗസ്റ്റ് പതിമൂന്നോടെ നില വഷളാവുകയും അതിതീവ്ര പരിചരണ വിഭാഗത്തിലേയ്ക്കു മാറ്റുകയുമായിരുന്നു.

ചെന്നൈയിലെ എം ജി എം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് എസ്പി ബി ചികിത്സയില്‍ കഴിയുന്നത്. നിലവില്‍ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയെങ്കിലും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയില്‍ ആകുന്നതുവരെ വെന്റിലേറ്റര്‍ സഹായം തുടരേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.



Next Story

Related Stories