TopTop
Begin typing your search above and press return to search.

ജനങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നതിലും നല്ലത് നിയന്ത്രണങ്ങളാണ്, ആളുകളെ കൊലയ്ക്ക് കൊടുത്തുകൊണ്ടാവരുത് പ്രതിഷേധമെന്ന് ആരോഗ്യമന്ത്രി

ജനങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നതിലും നല്ലത് നിയന്ത്രണങ്ങളാണ്, ആളുകളെ കൊലയ്ക്ക് കൊടുത്തുകൊണ്ടാവരുത് പ്രതിഷേധമെന്ന് ആരോഗ്യമന്ത്രി

കേരളത്തിന്റെ ചില ഭാഗങ്ങളിൽ ഗുരുതരമായ സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ചില മേഖലകളിൽ സൂപ്പർ സ്പ്രഡ് ഉണ്ടായിട്ടുണ്ട്. പുന്തുറ, മണക്കാട് എന്നിവ ഇതിന് ഉദാഹരണമാണ്. കേരളത്തില്‍ വൈറസ് ബാധ പടരുന്നത് തടയാൻ ശ്രമിക്കുകയാണ്. ലോക്ക്ഡൗൺ കാലത്തിന് ശേഷം യാത്രകൾ കൂടിയിട്ടുണ്ട്. ആ സാഹചര്യത്തിൽ തൊട്ടടുത്ത സംസ്ഥാനത്ത് നിന്നും ഹോട്ട് സ്പോട്ടുകളിൽ നിന്നും ആളുകൾ എത്തിയത് പ്രശ്നം രൂക്ഷമാക്കി. ഇതാണ് തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിലേക്ക് നീങ്ങയത്.

ഇത് ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് അറിയാം. എന്നാൽ ജനങ്ങള്‍ളുടെ ജീവൻ നഷ്ടപ്പെടുന്നതിനേക്കാൾ നല്ലത് നിയന്ത്രണങ്ങളാണെന്ന തിരിച്ചറിവാണ് ഈ തീരുമാനത്തിന് പിന്നിൽ. ജൂലൈ 6 മുതല്‍ പൂന്തുറ ഭാഗത്ത് 1192 ടെസ്റ്റാണ് നടത്തിയത്. ഇതില്‍ 243 പോസിറ്റീവ് കേസ് കിട്ടി. ഈ മേഖലയില്‍ നിന്നും ഇത്രയേറെ കേസ് വന്നത് സൂപ്പര്‍ സ്പ്രഡ്ഡിന്റെ ഭാഗമാണെന്ന് വ്യക്തമാണ്.

31,985 പേരാണ് പൂന്തുറയുടെ മൂന്ന് വാര്‍ഡുകള്‍, പൂന്തുറ, പുത്തന്‍പള്ളി, മാണിക്യപ്പള്ളി എന്നീ പ്രദേശങ്ങളില്‍ മാത്രം താമസിക്കുന്നത്. അവരുടെ ഇടയില്‍ 5611 പേര്‍ പ്രായമായവര്‍ ഉണ്ട്. അഞ്ച് വയസില്‍ താഴെയുള്ള 2250 കുട്ടികള്‍ അവിടെയുണ്ട്. കൂടാതെ 70 വയസിന് മുകളിലുള്ള 2112 പേരുണ്ട്. അവരില്‍ പാലിയേറ്റി 74 പേരുണ്ട്.മൊത്തത്തില്‍ 184 പേര്‍ പാലിയേറ്റീവ് കെയര്‍ കൊടുക്കേണ്ടവര്‍ ഉണ്ട്. ഇത്രയധികം ജനങ്ങളെ വൈറസിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ വേറെ ഒരു മാര്‍ഗവുമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഈ സാഹചര്യം നിലനിൽക്കെ തന്നെ പൂന്തുറയില്‍ പ്രതിഷേധവുമായി ആളുകള്‍ തെരുവിലറങ്ങിയ സംഭവം അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും ആരുടെ പ്രേരണയാല്‍ ആയാലും എന്ത് പ്രശ്‌നത്തിന്റെ പേരിലായാലും അത് അപകടകരമായ കാര്യമാണ്. അത് ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും മന്ത്രി പറഞ്ഞു.


Next Story

Related Stories