TopTop
Begin typing your search above and press return to search.

തലസ്ഥാന നഗരം അഗ്നിപർവ്വതത്തിന് മുകളിൽ, സമൂഹവ്യാപനം ഉണ്ടാവില്ലെന്ന് കരുതുന്നില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ

തലസ്ഥാന നഗരം അഗ്നിപർവ്വതത്തിന് മുകളിൽ, സമൂഹവ്യാപനം ഉണ്ടാവില്ലെന്ന് കരുതുന്നില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ

ഉറവിടം അറിയാത്ത കേസുകൾ വർദ്ധിക്കുകയും കോവിഡ് രോഗികളുടെ എണ്ണവും വർദ്ധിക്കുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് സങ്കിർണ്ണമായ അവസ്ഥയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സമ്പര്‍ക്കരോഗികൾ വർദ്ധിക്കുന്നത് ഗൗരവകരമായാണ് കാണുന്നത്. തലസ്ഥാന നഗരം നിലവിൽ ഒരു അഗ്നിപർവതത്തിന് മുകളിലെന്ന പോലുള്ള അവസ്ഥയിലാണെന്നും തിരുവനന്തപുരത്തിന്റെ ചുമതലയുള്ള മന്ത്രി വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കുമരിച്ചന്തയിലെ മത്സ്യവില്‍പ്പനക്കാരന് കന്യാകുമാരി ബന്ധമുണ്ട്. മറ്റൊരാൾ പൂന്തുറ സ്വദേശിയായ മെഡിക്കൽ റെപ്രസെന്‍റേറ്റീവാണ്. ഇദ്ദേഹത്തിന് ധാരാളം ഡോക്ടര്‍മാരുമായി ബന്ധമുണ്ട്. സൊമാറ്റോ ഡെലിവറി ബോയ് ആണ് മറ്റൊരാള്‍. കുന്നത്തുകാൽ സ്വദേശിയാണ് ഇയാൾ.

ഈ സാഹചര്യത്തിൽ നഗരത്തിലെ മുഴുവൻ ഭക്ഷണ വിതരണ ജീവനക്കാര്‍ക്കും ആന്‍റിജന്‍ പരിശോധന നടത്താനാണ് തീരുമാനം. രണ്ട് ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാക്കും. ഇന്നും നാളെയുമായി പരിശോധനകളുടെ എണ്ണം കൂട്ടും ഇതിനായി തലസ്ഥാനത്തെ ആശുപത്രികള്‍ സജ്ജമെന്നും മന്ത്രി പറഞ്ഞു.

രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ തിരുവനന്തപുരത്ത് ഇന്ന് നാല് നിയന്ത്രിത മേഖലകള്‍ കൂടി പ്രഖ്യാപിച്ചു. വെള്ളനാട് ഗ്രാമപഞ്ചായത്തിലെ വെള്ളനാട് ടൗണ്‍, കണ്ണമ്പള്ളി എന്നിവിടങ്ങളും തലസ്ഥാന നഗരത്തിലെ പാളയം മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള വാണിജ്യ മേഖലയിലമാണ് നിയന്ത്രണം കർശനമാക്കിയത്. . അത്യാവശങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടറും ജനങ്ങൾക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വീഡിയോ ട്വന്റിഫോർ ന്യൂസ്-


Next Story

Related Stories