TopTop
Begin typing your search above and press return to search.

ഞണ്ട് പുക വലിക്കുമോ; സിഗരറ്റ് കുറ്റിയുമായുള്ള ദൃശ്യം വൈറല്‍

ഞണ്ട് പുക വലിക്കുമോ; സിഗരറ്റ് കുറ്റിയുമായുള്ള ദൃശ്യം വൈറല്‍

സമുദ്ര മലിനീകരണത്തിന് ഏറ്റവും അധികം കാരണമാകുന്നത് മനുഷ്യര്‍ വലിച്ചെറിയുന്ന വസ്തുക്കള്‍ തന്നെയാണ്. ഇതില്‍ പ്ലാസ്റ്റിക്കും മറ്റ് വസ്തുക്കളും ഒക്കെ ഉള്‍പ്പെടും. സമുദ്ര മലിനീകരണത്തിന് മനുഷ്യനിര്‍മിത വസ്തുക്കളില്‍ ഏറ്റവുമധികം കാരണമാകുന്ന ഒന്നാണ് സിഗരറ്റ് കുറ്റികള്‍. ഇത് കടല്‍ ജീവികളെ തന്നെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഇതിന് ഉദാഹരണമാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററില്‍ പങ്കുവെച്ച വിഡിയോ ദൃശ്യങ്ങള്‍.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. 'ഇതൊരു മോശം സ്വപ്‌നം പോലെ തോന്നുന്നു. നമ്മുടെ മാലിന്യം ഒരു ഞണ്ടിലേക്ക് എത്തിയിരിക്കുന്നു. മനുഷ്യരുടെ ഇത്തരം മനോഭാവം ഈ ആവാസ വ്യവസ്ഥയെ നശിപ്പിക്കും'. എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം വീഡിയോ പങ്കു വെച്ചിരിക്കുന്നത്.

31 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം 35000 ത്തില്‍ കൂടുതല്‍ പേര്‍ കണ്ടു കഴിഞ്ഞു.



Next Story

Related Stories