TopTop
Begin typing your search above and press return to search.

ടിവി സ്‌ക്രീനില്‍ അച്ഛന്‍, തുള്ളിച്ചാടിയും തൊട്ടുനോക്കിയും മക്കള്‍; കെവിന്‍ ഒബ്രയാന്റെ ട്വിറ്റര്‍ വീഡിയോ വൈറല്‍

ടിവി സ്‌ക്രീനില്‍ അച്ഛന്‍, തുള്ളിച്ചാടിയും തൊട്ടുനോക്കിയും മക്കള്‍; കെവിന്‍ ഒബ്രയാന്റെ ട്വിറ്റര്‍ വീഡിയോ വൈറല്‍

ക്രിക്കറ്റ് മത്സരം തത്സമയം ടിവിയില്‍ കണ്ടുകൊണ്ടിരിക്കെ അച്ഛനെ കണ്ടപ്പോള്‍ സന്തോഷത്താല്‍ തുള്ളിച്ചാടുന്ന മക്കളുടെ വീഡിയോ ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്. അയര്‍ലന്‍ഡിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ കെവിന്‍ ഒബ്രയാന്റെ മക്കളാണ് അച്ഛനെ ടിവിയില്‍ കണ്ടതോടെ തുള്ളിച്ചാടിയും സ്‌ക്രീനില്‍ തലോടിയും തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചത്.

അയര്‍ലന്‍ഡ് ടീമിനൊപ്പം അഫ്ഗാനിസ്ഥാന്‍ പര്യടനത്തിലുള്ള കെവിന്‍ തന്നെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതാണ് എല്ലാം എന്ന പേരില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം മൂന്നര ലക്ഷത്തിലധിം ആളുകളാണ് കണ്ടത്. ആയിരക്കണക്കിനാളുകള്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. 'ഇത് നിങ്ങളുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നില്ലെങ്കില്‍, മറ്റൊന്നും നിങ്ങളെ സന്തോഷിപ്പിക്കില്ല', 'മക്കള്‍ക്ക് അച്ഛന്‍ എപ്പോഴും ഹീറോ ആയിരിക്കും' എന്നിങ്ങനെ നിരവധി കമന്റുകളും ദൃശ്യത്തിന് ലഭിച്ചിട്ടുണ്ട്.



Next Story

Related Stories