TopTop
Begin typing your search above and press return to search.

മാസ്‌ക് നിര്‍ബന്ധമാണ്, ക്രിസ്ത്യാനോ ആയാലും; യുവേഫ ചാംപ്യന്‍ഷിപ്പിനിടയിലെ വൈറല്‍ വീഡിയോ

മാസ്‌ക് നിര്‍ബന്ധമാണ്, ക്രിസ്ത്യാനോ ആയാലും; യുവേഫ ചാംപ്യന്‍ഷിപ്പിനിടയിലെ വൈറല്‍ വീഡിയോ

മാസ്‌ക് ധരിക്കാതെ മത്സരം കണ്ട പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോയോട് മാസ്‌ക് അണിയാന്‍ ആവശ്യപ്പെടുന്ന യുവേഫ സ്റ്റാഫിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു. യുവേഫ നേഷന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന പോര്‍ച്ചുഗല്‍-ക്രൊയേഷ്യ മത്സരത്തിനിടെയായിരുന്നു സംഭവം.

22 സെക്കന്‍ഡുകള്‍ മാത്രമുള്ള വിഡിയോക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പരുക്ക് പറ്റിയതിനെ തുടര്‍ന്ന് ക്രൊയേഷ്യക്കെതിരെ താരം കളത്തിലിറങ്ങിയിരുന്നില്ല. ഇതേതുടര്‍ന്ന് ഗാലറിയിലിരുന്ന് മറ്റുകളിക്കാര്‍ക്കൊപ്പം കളികാണുന്നതിനിടയിലുണ്ടായ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.

മറ്റുള്ളവര്‍ മാസ്‌ക് ധരിച്ചിട്ടുണ്ടെങ്കിലും ക്രിസ്ത്യാനോ മാസ്‌ക് ധരിച്ചിരുന്നില്ല. അല്പം കഴിയുമ്പോള്‍ ഒരു യുവതി വന്ന് അദ്ദേഹത്തോട് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെടുന്നു. യുവതിയുടെ അഭ്യര്‍ത്ഥന മാനിച്ച് കിസ്ത്യാനോ മാസ്‌ക് അണിയുന്നത് വീഡിയോയില്‍ കാണാം.


Next Story

Related Stories