Top

അറബിക്കടലിനു മുകളില്‍ 'ക്യാറും' 'മഹായും'; ഫ്യൂജിവോറ ഇഫക്ടിന് സാധ്യതയേറുന്നു

അറബിക്കടലില്‍ രണ്ട് ചുഴലികള്‍ ഒന്നിച്ച് വരുന്നത് ഇതാദ്യമായി. 'ക്യാര്‍' ചുഴലിക്കാറ്റിന് പുറമെ 'മഹാ' ചുഴലിക്കാറ്റും അറബിക്കടലില്‍ രൂപം കൊണ്ടിരിക്കുന്നു. ഇതോടെ അറബിക്കടലും ചരിത്രപരമായ അപൂര്‍വ പ്രതിഭാസത്തിന് വഴി മാറി. പസഫിക് മഹാസമുദ്രത്തിലുള്‍പ്പെടെ ഇടക്കിടെ ഉണ്ടാവാറുള്ള ഈ പ്രതിഭാസം അറബിക്കടലില്‍ ആദ്യമായാണ് സംഭവിക്കുന്നത്. 'ഫ്യൂജിവോറ ഇഫക്ട്'(Fujiwhara effect) സംഭവിക്കുമോ എന്നതിലേക്കാണ് ശാസ്ത്ര ലോകം ഇപ്പോള്‍ ഉറ്റു നോക്കുന്നത്.

ഒരേ സമയം ഒരു സമുദ്രത്തില്‍ രണ്ട് സൈക്ലോണ്‍ സിസ്റ്റങ്ങള്‍ രൂപപ്പെടുമ്പോഴാണ് സാധാരണ ഫ്യൂജിവോറ ഇഫക്ട് സംഭവിക്കുക. ഒരു സൈക്ലോണ്‍ സിസ്റ്റം ദുര്‍ബലപ്പെടുകയും മറ്റൊന്ന് ശക്തമായി തുടരുകയും ചെയ്യുമ്പോള്‍ ദുര്‍ബലമായ സൈക്ലോണ്‍ സിസ്റ്റം ശക്തമായതിലേക്ക് ഒരു പ്രത്യേക ബിന്ദുവിലേക്ക് കൂടിച്ചേരുന്നതാണ് 'ഫ്യൂജിവോറ ഇഫക്ട്'. ജാപ്പനീസ് ശാസ്ത്രജ്ഞനായ ഫ്യൂജിവോറയാണ് ഈ പ്രതിഭാസം ആദ്യം നിരീക്ഷിച്ചത്. അതിനാല്‍ തന്നെയാണ് ഈ പ്രതിഭാസത്തിന് ഫ്യൂജിവോറ എന്ന പേര് ലഭിച്ചത്. രണ്ട് സൈക്ലോണുകള്‍ തമ്മില്‍ 2000 കിലോ മീറ്ററില്‍ (1200 മൈല്‍) കുറവ് അകലമാണെങ്കിലേ ഫ്യൂജി വോറ ഇഫക്ട് സംഭവിക്കാനുള്ള സാധ്യതയുള്ളൂ.

അതിതീവ്ര ചുഴലിക്കാറ്റാണ് ഇപ്പോള്‍ അറബിക്കടലില്‍ സംഭവിച്ചിരിക്കുന്നത്. സൂപ്പര്‍ സൈക്ലോണായ ക്യാര്‍ നിലവില്‍ ദുര്‍ബലമായി തുടങ്ങി. അതേസമയം 'മഹാ' ചുഴലിക്കാറ്റ് രൂപപ്പെടുകയും പടിഞ്ഞാറന്‍ ദിശയില്‍ അതിവേഗം സഞ്ചരിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇതോടെ ഫ്യൂജിവോറ ഇഫക്ടിനുള്ള സാധ്യതകള്‍ ഉണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

കണ്ടങ്കാളി നാടിന്റെ ജലസംഭരണി അനുവദിക്കില്ല അതിനെ എണ്ണ സംഭരണിയാക്കാന്‍ - വീഡിയോ


Next Story

Related Stories