TopTop

'വര്‍ണ്ണ വിവേചന'ത്തില്‍ പ്രതിഷേധിച്ച് ബാഫ്റ്റ പുരസ്കാര വേദിയില്‍ പാടില്ലെന്ന് നടി സിന്ത്യ എറിവോ പറഞ്ഞ പാട്ട് ഇതാണ് (വീഡിയോ)

വെള്ളക്കാരല്ലാത്ത അഭിനേതാക്കളോട് ബാഫ്റ്റ നോമിനേഷനില്‍ കാണിച്ച വിവേചനത്തിനെതിരെ പുകയുന്ന പ്രതിഷേധത്തിന് ആക്കം കൂട്ടി ഹാരിയറ്റ് നായിക സിന്ത്യ എറിവോ. അടുത്ത മാസം നടക്കാനിരിക്കുന്ന ബാഫ്റ്റ പുരസ്കാര ദാന പാരിപാടിയില്‍ ഹാരിയറ്റിലെ 'സ്റ്റാന്‍ഡ് അപ്' എന്ന ഗാനം അവതരിപ്പിക്കാനുള്ള ക്ഷണം സിന്ത്യ നിരസിച്ചു.

കറുത്ത വംശജരെ ശരിയായ വെളിച്ചത്തില്‍ കാണുന്നതല്ല ആ ക്ഷണം എന്നു സിന്ത്യ എറിവോ പറഞ്ഞു. 'ഞാന്‍ കഠിനമായി പണിയെടുക്കുകയാണ്. ഞാന്‍ മാത്രമല്ല കറുത്തവര്‍ഗ്ഗക്കാരായ നിരവധി കലാകാരന്മാര്‍. എന്നാല്‍ അവര്‍ എന്തുകൊണ്ടാണ് ആഘോഷിക്കപ്പെടാത്തത്?" സിന്ത്യ ചോദിക്കുന്നു.



ഇത്തവണത്തെ ഓസ്കാര്‍ നോമിനേഷനുള്ള പട്ടികയില്‍ ഇടം നേടിയ ഏക വെളുത്ത വംശജയല്ലാത്ത അഭിനേതാവാണ് സിന്ത്യ എറിവോ. അടിമത്ത വിരുദ്ധ പോരാളി ഹാരിയറ്റ് ടബ്മാന്റെ ജീവിതത്തെ അവതരിപ്പിച്ചുകൊണ്ടാണ് സിന്ത്യ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.

ഈ ചിത്രത്തിലെ സ്റ്റാന്‍ഡ് അപ് എന്ന ഗാനം പാടിയതിനും സഹരചയിതാവ് എന്ന നിലയിലും മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള നാമനിര്‍ദേശം സിന്ത്യക്ക് കിട്ടിയിട്ടുണ്ട്.

പുരസ്കാരം നേടുകയാണെങ്കില്‍ ഏറ്റവും വേഗത്തില്‍ ലോകത്തിലെ പരമോന്നത 4 സംഗീത പുരസ്കാരം നേടുന്ന വ്യക്തിയാകും സിന്ത്യ. നേരത്തെ ബ്രോഡ് വേ മ്യൂസിക്കല്‍ ആയ ദ കളര്‍ പര്‍പ്പിളിലെ പ്രകടനത്തിന് എമ്മി, ഗ്രാമ്മി, ടോണി പുരസ്കാരങ്ങള്‍ സിന്ത്യ എറിവോയ്ക്ക് ലഭിച്ചിരുന്നു.

ബ്രിട്ടിഷ് നടിയാണ് സിന്ത്യ എറിവോ.


Next Story

Related Stories