ദേശീയപാതയില്‍ വാഹനം തടഞ്ഞ് ഭക്ഷണം സംഘടിപ്പിക്കുന്ന ആന. ശ്രീലങ്കയില്‍ നിന്നുള്ള ഒരു പഴയ വീഡിയോ ആണ് നവ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. റോഡിലൂടെ സഞ്ചരിക്കുന്ന ബസ്സിനെ ആന തടയുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.
ബസ് നിര്‍ത്തുന്നതിനു പിന്നാലെ ആന അരികിലേക്ക് വരുകയും ജനാലയിലൂടെ തുമ്പിക്കൈ അകത്തേക്കിട്ട് ഭക്ഷണം തിരയുകയും ചെയ്യുന്നു. അല്പ സമയം നീണ്ട തിരച്ചിലിനൊടുവില്‍ ഒരു പടല പഴവുമെടുത്ത് മടങ്ങുകയും ചെയ്യുന്നുണ്ട്. അഞ്ച് ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞ വീഡിയോ ഫോറസ്റ്റ് ഓഫീസറായ പര്വീന് കസ്വാന് ആണ് ഇപ്പോള്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ചത്. ശ്രീലങ്കയില്‍ 2018ല്‍ നടന്ന സംഭവമാണ് ഇത്.
ഡ്രൈവര്‍ക്ക് സമീപമുള്ള ജനലിലൂടെ തുമ്പിക്കൈ നീട്ടുന്ന ആന പക്ഷേ ഡ്രൈവറെ ഉള്‍പ്പെടെ ആക്രമിക്കാനോ മറ്റോ മുതിരുന്നില്ല. ആനയ്ക്ക് പഴം എടുത്ത് നല്‍കാനും ബസ്സിലുള്ളവര്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.