TopTop
Begin typing your search above and press return to search.

കുടിയേറ്റ തൊഴിലാളികളുടെ 'ചാവുനടപ്പാട്ട്'; കളക്ടീവ് ഫേസ് വണ്‍ ഉരു ഹാര്‍ബറുമായി ചേര്‍ന്ന് തയ്യാറാക്കിയ മ്യൂസിക് ആല്‍ബം

കുടിയേറ്റ തൊഴിലാളികളുടെ ചാവുനടപ്പാട്ട്; കളക്ടീവ് ഫേസ് വണ്‍ ഉരു ഹാര്‍ബറുമായി ചേര്‍ന്ന് തയ്യാറാക്കിയ മ്യൂസിക് ആല്‍ബം

കോവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തെ കശക്കി എറിയുന്നത് കണ്ടുകൊണ്ടാണ് കഴിഞ്ഞ രണ്ടര മാസക്കാലം കടന്നു പോയത്. തൊഴില്‍ നഷ്ടപ്പെട്ട, വീടുകളില്‍ നിന്നും കുടിയിറക്കപ്പെട്ട ലക്ഷക്കണക്കിനു കുടിയേറ്റ തൊഴിലാളികളാണ് മാര്‍ച്ച് 24നു രാജ്യമാകെയുള്ള സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് റോഡിലിറങ്ങിയത്. തുടര്‍ന്ന് ലോകം കണ്ടത് മനസാക്ഷി മരപ്പിക്കുന്ന കാഴ്ചകളായിരുന്നു. 350ലേറെ തൊഴിലാളികള്‍ അപകടത്തില്‍ പെട്ടും പട്ടിണി കൊണ്ടും മരിച്ചു വീണു. കോവിഡ് മഹാമാരി രാജ്യത്തു കുതിച്ചുയരുമ്പോള്‍ കുടിയേറ്റ തൊഴിലാളികളുടെ പലായനം ഇപ്പൊഴും തുടരുകയാണ്. സമൂഹത്തിലെ പ്രാന്തവത്ക്കരിക്കപ്പെട്ടവരുടെ ഈ അതിജീവന നടത്തത്തിന്റെ ആവിഷ്ക്കാരമാണ് 'ചാവുനടപ്പാട്ട്' എന്ന മ്യൂസിക് ആല്‍ബം. പ്രശസ്ത സംവിധായകന്‍ രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കലക്ടീവ് ഫേസ് വണ്‍ ചിത്രകാരന്‍ റിയാസ് കോമു നേതൃത്വം കൊടുക്കുന്ന ഉരു ഹാര്‍ബറുമായി ചേര്‍ന്നാണ് മ്യൂസിക് ആല്‍ബം തയ്യാറാക്കിയിരിക്കുന്നത്. കവി അന്‍വര്‍ അലിയുടേതാണ് വരികള്‍. കുടിയേറ്റ തൊഴിലാളികളോടുള്ള ഐക്യദാര്‍ഡ്യവും നിലവിളിയും പ്രതിഷേധവുമാണ് ഈ ഗാനം.


Next Story

Related Stories