TopTop
Begin typing your search above and press return to search.

"അങ്ങോട്ടധികം നോക്കി നില്‍ക്കണ്ട, ചിലപ്പോള്‍ ചാടാന്‍ തോന്നും": ദേര ഡയറീസ് ടീസര്‍ പുറത്ത്

അങ്ങോട്ടധികം നോക്കി നില്‍ക്കണ്ട, ചിലപ്പോള്‍ ചാടാന്‍ തോന്നും: ദേര ഡയറീസ് ടീസര്‍ പുറത്ത്

ദുബൈയിലെ പ്രവാസികളുടെ കഥയുമായി എത്തുന്ന സിനിമ ദേര ഡയറീസിന്റെ ടീസര്‍ പുറത്തിറങ്ങി. യൂസഫ് എന്ന അറുപതുകാരനായ പ്രവാസിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. ഒരുകൂട്ടം യുവ ചലച്ചിത്രകാരന്മാരുടെ പ്രയത്നമാണ് ഈ ചിത്രത്തിനു പിന്നില്‍.

യുസുഫെന്ന അറുപതുകാരൻ നിരവധി വ്യക്തികളിൽ ചെലുത്തുന്ന സ്വാധീനത്തിന്‍റെ കാഴ്ചകളാണ് അവതരിപ്പിക്കുന്നത്. യൂസഫായി വേഷമിടുന്നത്, സൂപ്പര്‍താരം വിജയ് സേതുപതി നിര്‍മിച്ച മേര്‍ക്ക് തൊടര്‍ച്ചി മലൈ, ദായോം പന്ത്രണ്ടും തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച അബു വളയംകുളമാണ്. സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ നിരവധി ചിത്രങ്ങളിലെ കാസ്റ്റിങ് ഡയറക്ടറായും തിളങ്ങിയ അബു വീണ്ടും നായകകഥാപാത്രമായി അഭിനയിക്കുന്ന ചിത്രമാണിത്. ഈട, അഞ്ചാം പാതിര തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട് അബു. യുവ താരങ്ങളിൽ ശ്രദ്ധേയനായ ഷാലു റഹീമാണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രം. കമ്മിട്ടിപ്പാടം, എടക്കാട് ബറ്റാലിയൻ 06, ലൂക്ക, മറഡോണ, ഒറ്റയ്‍ക്കൊരു കാമുകൻ, കളി ഇവയാണ് ഷാലു അഭിനയിച്ച സിനിമകള്‍.

ജോ പോളിന്‍റെ വരികള്‍ക്ക് സിബു സുകുമാരൻ സംഗീതം നൽകിയ പാട്ടുകള്‍ വിജയ് യേശുദാസ്, നജീം അര്‍‍ഷാദ്, കെഎസ് ഹരിശങ്കര്‍, ആവണി എന്നിവര്‍ ആലപിച്ചിരിക്കുന്നു. ദീൻ കമര്‍ ഛായാഗ്രഹണം, നവീൻ പി വിജയൻ എഡിറ്റിംഗ്, പ്രദീപ് എം.പി, സജീന്ദ്രൻ പുത്തൂര്‍ കലാസംവിധാനം, ബാദുഷ പ്രൊഡക്ഷൻ കൺട്രോളര്‍, അജി മുളമുക്ക്, സജിത് അബ്രഹാം വസ്ത്രാലങ്കാരം, വൈശാഖ് സോബൻ ശബ്‍‍ദലേഖനം, ഫസൽ എ ബക്കര്‍ ശബ്‍ദമിശ്രണം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നു.




Next Story

Related Stories