TopTop
Begin typing your search above and press return to search.

കര്‍ഷക പ്രക്ഷോഭം; അടി ഭയന്ന് ചെങ്കോട്ടയുടെ മതില്‍ ചാടിയോടി പൊലീസും അര്‍ധസൈനികരും

കര്‍ഷക പ്രക്ഷോഭം; അടി ഭയന്ന് ചെങ്കോട്ടയുടെ മതില്‍ ചാടിയോടി പൊലീസും അര്‍ധസൈനികരും

ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയിലെത്തിയ കര്‍ഷകരും പൊലീസ് അര്‍ധസൈനിക വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. എന്നാല്‍ സംഘര്‍ഷം രൂക്ഷമായതോടെ പൊലീസും അര്‍ധസൈനികരും അവിടെനിന്ന് പുറത്തുകടന്നിരുന്നു. അടിയില്‍നിന്ന് രക്ഷപെടാന്‍ കൂറ്റന്‍ മതില്‍ചാടിയാണ് സംഘം പുറത്തെതിയത്. പൊലീസും അര്‍ധസൈനികരും ചെങ്കോട്ടയുടെ 15 അടി ഉയരമുള്ള ചുറ്റുമതില്‍ ചാടിയോടുന്ന ദൃശ്യങ്ങള്‍ എന്‍ഐഎയാണ് പുറത്തുവിട്ടത്.

ചെങ്കോട്ടയുടെ മുന്നില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഒരുകൂട്ടം പൊലീസും അര്‍ധസൈന്യവുമാണ് സംഘര്‍ഷം രൂക്ഷമായതോടെ മതില്‍ ചാടിയത്. കൂട്ടമായെത്തിയ കര്‍ഷകര്‍ക്കുനേരെ ലാത്തിയും വടിയും വീശി പ്രതിരോധിക്കാനായിരുന്നു ആദ്യശ്രമം. എന്നാല്‍ കര്‍ഷകര്‍ കൂടുതലായി എത്തിയതോടെ ഇവര്‍ മതില്‍ ചാടി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. പലരും മതില്‍ ചാടി വീഴുകയായിരുന്നു. അതിനിടെ, രണ്ട് ട്രാക്ടറുകള്‍ ഗേറ്റിനുനേരേ ഓടിച്ചുകയറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സ്ഥിതി നിയന്ത്രണാതീതമായതോടെ ഗേറ്റ് തുറന്ന് സമരക്കാര്‍ ചെങ്കോട്ടയുടെ അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. ചെങ്കോട്ടയില്‍ മാത്രം 41 പൊലീസുകാര്‍ക്ക് പരിക്കേറ്റെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്.

അതേസമയം റാലിക്കിടെയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ കര്‍ഷക സംഘടനകള്‍ക്ക് പങ്കില്ലെന്ന് കര്‍ഷക നേതാക്കള്‍ പ്രതികരിച്ചു. ആക്രമണം നടത്തിയത് ബാഹ്യശക്തികളും സാമൂഹിക വിരുദ്ധരും ആണെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയിലൂടെ അറിയിച്ചത്.


Next Story

Related Stories