TopTop
Begin typing your search above and press return to search.

'ട്രെയിൻ നിഷേധിച്ചത് സർക്കാറിന്റെ പൊളിറ്റിക്കൽ ഈഗോ', ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് നടക്കാനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍-വീഡിയോ

ട്രെയിൻ നിഷേധിച്ചത് സർക്കാറിന്റെ പൊളിറ്റിക്കൽ ഈഗോ, ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് നടക്കാനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍-വീഡിയോ

ഡൽഹിയിൽ കുടുങ്ങക്കിടക്കുന്നെ വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യം ഒരുക്കാത്ത സംഭവത്തിന് പിന്നിൽ സംസ്ഥാന സർക്കാറിന്റെ പൊളിറ്റിക്കൽ ഈഗോ ആണെന്ന് ആരോപണം. യാത്രാ സൗകര്യം ഒരുക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് ഞായറാഴ്ച മുതല്‍ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് കാല്‍നടയായി യാത്ര ആരംഭിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് നടത്തി പ്രതികരണത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം ആരോപിച്ചത്. കോവിഡ് നിരീക്ഷണ കേന്ദ്രമായി ജാമിയ മില്ലിയ ഹോസ്റ്റൽ അടക്കം ഏറ്റെടുത്തതോടെ ഡല്‍ഹിയില്‍ കുടുങ്ങിയ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ഞായറാഴ്ച മുതൽ കേരളത്തിലേക്ക് നടക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാൽ, ശ്രമിക് ട്രെയിനിനുള്ള ടിക്കറ്റ് തുക നല്‍കാമെന്നും യാത്രക്കാര്‍ കുറവാണ് എങ്കില്‍ അതിന് അനുപാതമായ അധിക തുക നല്‍കാമെന്നും തങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളെ അറിയിച്ചിരുന്നു. ഡല്‍ഹിയിലെ വിവിധ മലയാളി സംഘടനകള്‍ ഇതിന് സന്നദ്ധമാണ്. ഇത്തരത്തിൽ യാത്ര നടന്നാൽ ഇത് രാഷ്ടീയമായ മുതലെടുപ്പിന് കാരണമാകുമെന്നതിനാല്‍ അത് പറ്റില്ലെന്ന കേരള ഹൗസ് അധികൃതരുടെ നിലപാടാണ് ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ത്ഥികളുടെ യാത്ര മുടങ്ങാന്‍ കാരണമായിരിക്കുന്നതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. തങ്ങളുടെ പ്രതിഷേധം വ്യക്തമാക്കിക്കൊണ്ട് ഫേസ്ബുക്ക് ലൈവിൽ നടത്തിയ പ്രതികരണത്തിലാണ് വിദ്യാർത്ഥികൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.


Next Story

Related Stories