TopTop
Begin typing your search above and press return to search.

കടതുറന്ന് 'നാലുമണിക്കൂറിൽ കിട്ടിയത് അമ്പത് രൂപ' കച്ചവടമില്ലാതെ പൊട്ടികരഞ്ഞ് ധാബാ നടത്തിപ്പുകാരായ വൃദ്ധ ദമ്പതികള്‍, ജീവിതം മാറ്റി മറിച്ച് സോഷ്യല്‍ മീഡിയ

കടതുറന്ന് നാലുമണിക്കൂറിൽ കിട്ടിയത് അമ്പത് രൂപ  കച്ചവടമില്ലാതെ പൊട്ടികരഞ്ഞ് ധാബാ നടത്തിപ്പുകാരായ വൃദ്ധ ദമ്പതികള്‍, ജീവിതം മാറ്റി മറിച്ച് സോഷ്യല്‍ മീഡിയ

'നാലുമണിക്കൂറിനുള്ളില്‍ വെറും അമ്പതു രൂപയാണ് കിട്ടിയത്' ഡല്‍ഹിയിലെ മാളവ്യ നഗറില്‍ ബാബാ കാ ധാബാ എന്ന പേരില്‍ ഭക്ഷണശാല നടത്തിവരുന്ന കാന്താ പ്രസാദിന്റെയും ഭാര്യയുടെയും ആശങ്കയായിരുന്നു അത്. കോവിഡ് രോഗ ബാധ എങ്ങനെ സാധാരണക്കാരുടെ ജീവിതം തകര്‍ത്തു എന്നതിന്റെ നേരുദാഹരണം കൂടിയായിരുന്നു ഇത്.

ഭക്ഷണമുണ്ടാക്കി മണിക്കൂറുകള്‍ കാത്തിരുന്നിട്ടും കച്ചവടം ഒന്നു ലഭിക്കാതിരുന്ന എണ്‍പത് കാരനായ കാന്താ പ്രസാദ് നിറകണ്ണുകളോടെ പറഞ്ഞ വാക്കുകള്‍ ഫുഡ് ബ്ലോഗര്‍ ഗൗരവ് വാസന്‍ പകര്‍ത്തി നവമാധ്യമങ്ങളില്‍ പങ്കുവയ്ക്കുയായിരുന്നു.

മുപ്പതും അമ്പതും രൂപയ്ക്ക് ദാലും ചോറും പൊറോട്ടയും ബട്ടര്‍ പനീറും എല്ലാം കിട്ടും, ഇവരുടെ അധ്വാനം ദിവസവും രാവിലെ ആറരയ്ക്കു തുടങ്ങുന്നതാണ് എന്ന് വിവരിച്ച് കൊണ്ട് വ്യാഴാഴ്ച രാവിലെയാണ് ഗൗരവ് വാസന്‍ കടയെ കുറിച്ച് വിവരിക്കുമ്പോള്‍ നിറഞ്ഞ കണ്ണുകള്‍ തുടയ്ക്കുകയായിരുന്നു കാന്താ പ്രസാദിന്റെയും ഭാര്യയും. എന്നാല്‍ വീഡിയോ നവ മാധ്യമങ്ങളില്‍ വൈറലായതോടെ മണിക്കൂറുകള്‍ക്കകം സാഹചര്യങ്ങള്‍ മാറി മറിഞ്ഞു. മണിക്കൂറുകള്‍ക്കുള്ളില്‍ കടയില്‍ വന്നുതുടങ്ങിയ ആളുകളുടെ തിരക്കിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.



വീഡിയോ കണ്ടതോടെ നിരവധി പേര്‍ കടയിലെത്തി. വ്യാഴാഴ്ച ഉച്ചയാവുമ്പോഴേക്കും രാവിലെ ഉണ്ടാക്കിയ ഭക്ഷണത്തെക്കാളധികം കാന്താ പ്രസാദിനും ഭാര്യയ്ക്കും കച്ചവടം ലഭിച്ചു. തേടിയ ചിലരെല്ലാം സാമ്പത്തികമായും ദമ്പതികളെ സഹായിച്ചു. പതിനായിരത്തോളം രൂപയും കടയിലേക്ക് ആവശ്യമുള്ള സാധനങ്ങളുമൊക്കെ നല്‍കിയവരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബാബാ കാ ധാബ ഇനി സൊമാറ്റൊയിലും ലഭ്യമാകുമെന്നാണ് പുതിയ പ്രഖ്യാപനം.

എന്നാൽ, തിരക്ക് എന്നുമുണ്ടെങ്കില്‍ തങ്ങളുടെ ജീവിതത്തിന്റെ നിറംമാറുമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ കാന്താ പ്രസാദിനും ബദാമി ദേവിക്കും.


Next Story

Related Stories