TopTop
Begin typing your search above and press return to search.

'ആശ്വാസം പകരാന്‍ ഡാന്‍സ്'; പിപിഇ കിറ്റണിഞ്ഞ് ഡോക്ടറുടെ പ്രകടനം

ആശ്വാസം പകരാന്‍ ഡാന്‍സ്; പിപിഇ കിറ്റണിഞ്ഞ് ഡോക്ടറുടെ പ്രകടനം

ലോകം മുഴുവനുമുള്ള ജനങ്ങള്‍ ഇപ്പോള്‍ കോവിഡ് 19നോട് പോരാടിക്കൊണ്ടിരിക്കുകയാണ്. കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യം ഇന്ത്യയില്‍ ആശങ്ക പരത്തുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗമുണ്ടായതും ആശങ്കവര്‍ദ്ധിപ്പിക്കാന്‍ കാരണമായിരുന്നു. എന്നാല്‍ ഇത്തരം സാഹചര്യങ്ങളിലൊന്നും പതറാതെ ആരോഗ്യപ്രവര്‍ത്തകര്‍ നമുക്കൊപ്പമുണ്ട്.

ആശുപത്രിയിലായിരിക്കുന്ന നേരമത്രയും ഡോക്ടര്‍മാര്‍ പിപിഇ കിറ്റിനുള്ളിലാണ്. കോവിഡ് രോഗികളുമായി അടുത്തിടപഴകുന്ന ഇവര്‍ക്ക് പിപിഇ കിറ്റ് അത്യാവശ്യവുമാണ്. പിപിഇ കിറ്റ് അണിഞ്ഞിരിക്കുന്ന നേരമത്രയും ഉഷ്ണവും വിയര്‍പ്പുമെല്ലാം ഇവര്‍ സഹിക്കുന്നു. എന്നാല്‍ പലപ്പോഴും രോഗികള്‍ക്ക് മുന്‍പില്‍ ഇതൊന്നും ഇവര്‍ പുറത്ത് കാണിക്കാറില്ല. ഇത്തരത്തില്‍ പിപിഇ കിറ്റണിഞ്ഞ് രോഗികള്‍ക്കായി ഡാന്‍സ് ചെയ്യുന്ന ഡോക്ടറുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഇഎന്‍ഡി സര്‍ജനായിട്ടുള്ള ഡോ. അരൂപ് സേനപതിയുടേതാണ് വീഡിയോ. അസമിലെ സില്‍ചര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ളതാണ് ഈ വീഡിയോ. പിപിഇ കിറ്റണിഞ്ഞ് വളരെ ഊര്‍ജ്ജസ്വലനായി ഡോക്ടര്‍ ഡാന്‍സ് ചെയ്യുന്നത് വീഡിയോയില്‍ കാണാം.


Next Story

Related Stories