TopTop
Begin typing your search above and press return to search.

ഭൂമിക്കടിയിലേക്ക് പോകുംവരെ സമരം; ഭൂപരിഷ്‌ക്കരണം അര നൂറ്റാണ്ട് പിന്നിടുമ്പോള്‍ അരിപ്പ കേരളത്തോട് പറയുന്നത്

ആദിവാസി ദലിത് മുന്നേറ്റ സമര സമിതി (എ ഡി എം എസ്) കൊല്ലം ജില്ലയിലെ അരിപ്പയില്‍ സര്‍ക്കാര്‍ ഭൂമിയില്‍ ആരംഭിച്ച ഭൂസമരം ഏഴ് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഭൂപരിഷ്‌ക്കരണം അര നൂറ്റാണ്ട് പിന്നിടുമ്പോഴും കൃഷി ചെയ്തു ജീവിക്കാനാവശ്യമായ ഭൂമി ആവശ്യപ്പെട്ട് സമരം നടത്തുന്ന അരിപ്പയിലെ ജനങ്ങള്‍ക്ക് നീതി അന്യമായി തുടരുന്നു. 2012 ഡിസംബര്‍ 31ന് ആയിരത്തിലധികം കുടുംബങ്ങളാണ് ഭൂസമരത്തിലേര്‍പ്പെട്ടത്.

കുടിലുകെട്ടി സമരം ചെയ്യുന്ന ആളുകള്‍ ചതുപ്പു നിലം പൊന്ന് വിളയുന്ന നെല്‍പാടമാക്കി മാറ്റി നെല്‍കൃഷിയും ആരംഭിച്ചിരുന്നു. എന്നാല്‍ പോലീസും ജില്ലാ ഭരണകൂടവും സമരഭൂമിയിലെ നെല്‍കൃഷി നിരോധിക്കുകയായിരുന്നു. ആയിരക്കണക്കിന് തൊഴിലാളികളുടെ അധ്വാന ഫലമായി സൃഷ്ടിച്ചെടുത്ത ഏക്കറുകള്‍ വരുന്ന നെല്‍പാടം കൃഷിയിറക്കാതെ വന്നതോടെ ഇപ്പോള്‍ കാട് പിടിച്ച് വീണ്ടും ആര്‍ക്കും ഉപകരിക്കാത്ത വിധമായി. സമര ഭൂമിയില്‍ കൃഷിചെയ്തു ഉപജീവനം കഴിക്കാന്‍ കഴിയാതെ വന്നതോടെ സമരക്കാരായ സ്ത്രീകള്‍ സമീപത്തെ എണ്ണപ്പന തോട്ടത്തില്‍ വീണു നശിക്കുന്ന പനയോലയില്‍ നിന്നും ഈര്‍ക്കില്‍ ശേഖരിച്ച് ചൂല്‍ നിര്‍മ്മാണത്തിലൂടെ നിത്യവൃത്തിക്ക് വക കണ്ടെത്താന്‍ ശ്രമിക്കുകയാണ്. സമരം തുടങ്ങിയിട്ട് ഏഴ് വര്‍ഷം പിന്നിടുമ്പോഴും സര്‍ക്കാരിന്റെ പരിഗണന ലഭിക്കാതെ അരിപ്പയിലെ സമരക്കാരുടെ ജീവിതം തുടരുകയാണ്.


Next Story

Related Stories