TopTop
Begin typing your search above and press return to search.

'പ‌‌‌ട്ടിക്ക് വരെ കാര്യം മനസിലായി‌‌', യുഎസിലെ വർണ്ണവെറിക്കെതിരായ പ്രതിഷേധത്തിലെ 'വൈറൽ' നായ/ വീഡിയോ

പ‌‌‌ട്ടിക്ക് വരെ കാര്യം മനസിലായി‌‌, യുഎസിലെ വർണ്ണവെറിക്കെതിരായ പ്രതിഷേധത്തിലെ വൈറൽ നായ/ വീഡിയോ

പൊലീസ് അതിക്രമത്തിൽ കറുത്ത വർഗക്കാരൻ കൊല്ലപ്പെട്ടതിനെ തുടർന്ന് യുഎസിൽ ആരംഭിച്ച പ്രതിഷേധം കൂടുതൽ ശക്തമാവുകയാണ്. പൊലീസ് വാഹനങ്ങളും വ്യാപാരസ്ഥാപനങ്ങളും തീവച്ചും വെർജീനിയ, മിസിസിപ്പി തുടങ്ങിയ നഗരങ്ങളിലെ യുദ്ധസ്മാരകങ്ങളും നശിപ്പിച്ചും പ്രതിഷേധം പടരുന്നതിനിടെ പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളും നടക്കുക്കുകയാണ്.

നവ മാധ്യമങ്ങളിലും പ്രതിഷേധം അലയടിക്കുമ്പോൾ കുടെ ഒരു വീഡിയോ കൂടി വൈറലാവുകയാണ്. പ്രതിഷേധക്കാർക്കിടയിലെ പട്ടിയാണ് ഇത്തരത്തിൽ ലോക ശ്രദ്ധ പിടിച്ച് പറ്റുന്നത്. ഗോൾഡൻ റിട്രീവർ ഇ‌നത്തിൽ പെട്ട പട്ടി "ബ്ലാക്ക് ലൈഫ്സ് മാറ്റർ" പ്ലക്കാർഡ് കടിച്ച് പിടിച്ച് പ്രതിഷേധക്കാർക്കൊപ്പം മാർച്ച് ചെയ്യുന്നതാണ് വീഡിയോ. ‌‌ട്വിറ്ററിൽ 8 ദശലക്ഷത്തിലധികം പേരാണ് ഇതുവരെ വീഡിയോ കണ്ടത്.

ഒഹായോയിലെ സിൻസിനാറ്റിയിൽ 23 കാരിയായ സാറാ എമ്രികിന്റെതാണ് തെരുവിലിറങ്ങിയ നായ. എന്നാൽ, വീഡിയോയെ പിന്തുണച്ചും എതിർത്തും നിരവധി പേരാണാണ് ഇതിനോടകം രംഗത്ത് എത്തിയിട്ടുള്ളത്.

<blockquote class="twitter-tweet"> <p lang="en" dir="ltr">First time I"ve seen this <a href="https://t.co/FkqJxRtmDa">pic.twitter.com/FkqJxRtmDa</a></p>— Nick Swartsell (@nswartsell) <a href="https://twitter.com/nswartsell/status/1267222244339712001?ref_src=twsrc^tfw">May 31, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories