TopTop
Begin typing your search above and press return to search.

തോട്ടിലെ വെളളത്തില്‍ ചാടിമറിഞ്ഞ് സ്മാഷ് തീര്‍ത്ത് 'സീസര്‍'; വൈറല്‍ വീഡിയോ

തോട്ടിലെ വെളളത്തില്‍ ചാടിമറിഞ്ഞ് സ്മാഷ് തീര്‍ത്ത് സീസര്‍; വൈറല്‍ വീഡിയോ

കോവിഡ് കാലമായതിനാല്‍ തന്നെ കുട്ടികള്‍ക്ക് സ്‌കൂള്‍ അവധിയാണ്. അതുകൊണ്ട് തന്നെ നാട്ടിന്‍ പുറങ്ങളിലെ ഗൗണ്ടുകള്‍ക്ക് വിശ്രമവും കുറവാണ്. എന്നാല്‍ എടത്തനാട്ടുകരയില്‍ ചെന്നാല്‍ ആവേശത്തോടെ കുട്ടികള്‍ക്കൊപ്പം വോളിബോള്‍ കളിക്കുന്ന മറ്റൊരാളെ കാണാം. സീസര്‍ എന്ന നായ. കളി ഗ്രൗണ്ടിലല്ല, വെള്ളത്തിലാണ്.

തോട്ടിലെ വെളളത്തില്‍ ചാടിമറിഞ്ഞ് സ്മാഷ് തീര്‍ക്കുന്ന സീസര്‍ ലാബ്രഡോര്‍ ഇനത്തില്‍ പെട്ട നായയാണ്. തോടിന് കുറകെ വലിച്ചുകെട്ടിയ വലയുണ്ടെങ്കിലും സീസര്‍ രണ്ടു കളത്തിലും ഓടിയെത്തി കളിക്കും. കുട്ടികള്‍ക്കൊപ്പം കളിക്കൂട്ടുകാരനെ പോലെ കളിക്കുന്ന സീസറിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

കായികതാരവും വിദ്യാര്‍ഥിയുമായ തോരക്കാട്ടില്‍ ടികെ മുബീന്റെ നായയാണ് സീസര്‍.


Next Story

Related Stories