TopTop
Begin typing your search above and press return to search.

വെള്ളത്തില്‍ വീണ പുല്‍ച്ചാടിക്ക് രക്ഷകനായി നായ; വൈറല്‍ വീഡിയോ

വെള്ളത്തില്‍ വീണ പുല്‍ച്ചാടിക്ക് രക്ഷകനായി നായ; വൈറല്‍ വീഡിയോ

മനുഷ്യര്‍ മാത്രമല്ല, മറ്റ് ജീവജാലങ്ങളും തമ്മില്‍ സഹായിക്കാറുണ്ട്. അതിനുദാഹരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന നായയുടെ വീഡിയോ. വെളളത്തില്‍ വീണുപോയ പുല്‍ച്ചാടിയെ രക്ഷിക്കുന്ന നായയെ നമുക്ക് വീഡിയോയില്‍ കാണാനാകുന്നു.

നീന്തല്‍ക്കുളത്തില്‍ നിന്നും വെള്ളം കുടിച്ചുകൊണ്ടിരിക്കവെയാണ് അതില്‍ വീണുപോയ പുല്‍ച്ചാടിയെ നായ കാണുന്നത്. തുടര്‍ന്ന് വായയുപയോഗിച്ച് നായ പുല്‍ച്ചാടിയെ കരയിലേക്കിടുന്നു. പുല്‍ച്ചാടിക്ക് ജൂവനുണ്ടോ എന്ന് മാറി നിന്ന് നായ നോക്കുന്നുമുണ്ട്.

'എര്‍ത്ത്‌സ് ബ്യൂട്ടി' എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 6 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ 29000 ത്തില്‍ കൂടുതല്‍ പേര്‍ കണ്ടുകഴിഞ്ഞു.



Next Story

Related Stories