TopTop
Begin typing your search above and press return to search.

കോവിഡ് കാലത്തെ പരീക്ഷകള്‍ എങ്ങനെ നടത്തുന്നു, എന്തൊക്കെ ശ്രദ്ധിക്കണം; ഡോ.മുഹമ്മദ് അഷീല്‍ സംസാരിക്കുന്നു

കോവിഡ് കാലത്തെ പരീക്ഷകള്‍ എങ്ങനെ നടത്തുന്നു, എന്തൊക്കെ ശ്രദ്ധിക്കണം; ഡോ.മുഹമ്മദ് അഷീല്‍ സംസാരിക്കുന്നു

എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ മെയ് 26 മുതല്‍ നടത്തുകയാണ്. വിദ്യാര്‍ഥികള്‍ക്ക് ഗതാഗതം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കും. എല്ലാവര്‍ക്കും പരീക്ഷ എഴുതാന്‍ സംവിധാനമൊരുക്കും. സുരക്ഷാ മുന്‍കരുതല്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളോ രക്ഷിതാക്കളോ ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും, പ്രത്യേകമായ പ്രശ്നങ്ങളുണ്ടെങ്കില്‍ അവ ശ്രദ്ധയില്‍പെടുത്തിയാല്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

പരീക്ഷകള്‍ എങ്ങനെയാണ് നടത്തുന്നതെന്നും. എന്തെല്ലാം ശ്രദ്ധിക്കണമെന്നും ഡോ. മുഹമ്മദ് അഷീല്‍ സംസാരിക്കുന്നു. കുട്ടികളുടേയും, മാതാപിതാക്കളുടേയും, കുട്ടികളെ എത്തിക്കുന്ന വാഹനത്തിന്റെ ഡ്രൈവറുടേയും, അധ്യാപകരുടേയും സുരക്ഷ ഒരുക്കി നല്‍കും. സ്‌കൂള്‍ മനേജ്‌മെന്റ് ഓരോ മൈക്രോ പ്ലാനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. കുട്ടികള്‍ ഏത് വഴി വരണം, ഏത് വഴി പോകണം തുടങ്ങിയ പ്ലാന്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോറന്റൈനിലുള്ള കുട്ടികള്‍ക്കും അല്ലാത്തവര്‍ക്കും വ്യത്യസ്ത ടോയ്‌ലറ്റ് സംവിധാനങ്ങള്‍ ഒരുക്കും.

വെന്റിലേഷന്‍ ഉള്ള ക്ലാസ്മുറികളാണ് പരീക്ഷകള്‍ക്കായി ഒരുക്കിനല്‍കുക. സാനിറ്റൈസര്‍, ഹന്‍വാഷ് സൗകര്യങ്ങള്‍ ഒരുക്കും. ഉത്തരക്കടലാസുകള്‍ പ്ലാസ്റ്റിക് കവറുകളിലേക്കാവും ശേഖരിക്കുക.


Next Story

Related Stories