TopTop
Begin typing your search above and press return to search.

ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് ലഹരിവസ്തുക്കള്‍ കടത്താന്‍ ശ്രമം; പിടികൂടിയതോടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ഭീഷണിയുമായി നിരീക്ഷണത്തിലുള്ളവര്‍

ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് ലഹരിവസ്തുക്കള്‍ കടത്താന്‍ ശ്രമം; പിടികൂടിയതോടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ഭീഷണിയുമായി നിരീക്ഷണത്തിലുള്ളവര്‍

ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മദ്യവും ലഹരിവസ്തുക്കളും എത്തിക്കാനുള്ള നീക്കം ഉദ്യോഗസ്ഥര്‍ പിടികൂടിയതോടെ രോഗികള്‍ അക്രമാസക്തരായി. കൊല്ലം ആദിശനല്ലൂര്‍ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലാണ് ലഹരി കിട്ടാതായതോടെ രോഗികള്‍ പ്രശ്‌നമുണ്ടാക്കിയത്.

പുറത്തുനിന്ന് കൊണ്ടുവരുന്ന ഭക്ഷണത്തിനൊപ്പമാണ് ലഹരി കടത്താന്‍ ശ്രമിച്ചത്. പഴത്തിനുള്ളില്‍ പാന്‍പരാഗ് അടക്കമുള്ള ലഹരിവസ്തുക്കള്‍ നിറച്ചും ഭക്ഷണപ്പൊതികള്‍ക്കൊപ്പം മദ്യക്കുപ്പികളും പുറത്തുനിന്ന് കടത്താന്‍ ശ്രമിക്കുകയായിരുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഭക്ഷണപ്പൊതികള്‍ക്കൊപ്പം മദ്യവും മറ്റ് ലഹരിവസ്തുക്കളും കണ്ടെത്തിയതെ തുടര്‍ന്ന് പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതരായ രോഗികള്‍ അക്രമാസക്തരാവുകയായിരുന്നു.

കെട്ടിടത്തിന്റെ പുറത്തിറങ്ങിയ രോഗികള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരേ അസഭ്യവര്‍ഷം നടത്തുകയും കോവിഡ് പടര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആരോഗ്യപ്രവര്‍ത്തകര്‍ ഒടുവില്‍ പോലീസിന്റെ സഹായം തേടി. ചികിത്സാകേന്ദ്രങ്ങളില്‍ പുറത്തുനിന്ന് ഭക്ഷണം എത്തിക്കുന്നത് ജില്ലാ ഭരണകൂടം തടഞ്ഞു.


Next Story

Related Stories