TopTop
Begin typing your search above and press return to search.

‍'ഒരു പിഞ്ചു കുഞ്ഞ് പിതാവിന് അന്ത്യ ചുംബനം നല്‍കുന്നത് കണ്ടാണ് വരുന്നത്, നാലര മാസം ഗർഭിണിയാണ് ഹഖിന്റെ ഭാര്യ'; ന്യൂസ് ചർച്ചയിൽ വികാരാധീനനായി എഎ റഹീം

‍ഒരു പിഞ്ചു കുഞ്ഞ് പിതാവിന് അന്ത്യ ചുംബനം നല്‍കുന്നത് കണ്ടാണ് വരുന്നത്, നാലര മാസം ഗർഭിണിയാണ് ഹഖിന്റെ ഭാര്യ; ന്യൂസ് ചർച്ചയിൽ വികാരാധീനനായി എഎ റഹീം

വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ വികാരപരമായ പ്രതികരണവുമായി ഡിവൈഎഫ്ഐ നേതാവ് എ.എ റഹീം. കൊല്ലപ്പെട്ട ഹഖ് മുഹമ്മദ് മിഥിലാജ് എന്നിവർ കുടുംബങ്ങളുടെ അത്താണികളാണെന്നും അവരുടെ ബന്ധുക്കളുടെ വികാരങ്ങളും പങ്കുവച്ചുകൊണ്ടായിരുന്നു എ.എ റഹീമിന്റെ പ്രതികരണം. മനോരമ ന്യൂസ് സംഘടിപ്പിച്ച ചർച്ചയിലായിരുന്നു പ്രതികരണം.

ഹഖിന്റെ ഭാര്യ നാലര മാസം ഗർഭിണിയാണ്, ഒരു പിഞ്ചു കുഞ്ഞ് പിതാവിന് അവസാനമായി ചുംബനം നല്‍കുന്നത് കണ്ടാണ് വരുന്നതെന്നും റീഹീം ചൂണ്ടിക്കാട്ടുന്നു. അന്ത്യചുംബന കാഴ്ച താങ്ങാനായില്ലെന്നും ഡിവൈഎഫ്ഐ നേതാവ് എ.എ റഹീം വ്യക്തമാക്കുന്നു. വെഞ്ഞാറമൂടിലെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമോ എന്ന ചർച്ചയുടെ വിഷയമായിരുന്നു റഹീമിന്റെ പ്രതികരണത്തിന് പിന്നിൽ.






Next Story

Related Stories