TopTop
Begin typing your search above and press return to search.

'നരസിംഹം ക്ലൈമാക്‌സ് സീനില്‍നിന്ന് വീണുപോയ പച്ചക്കറികള്‍'; മലയാളികളുടെ ആശങ്കമാറ്റി എഡിറ്റിങ് വിരുതന്മാര്‍

നരസിംഹം ക്ലൈമാക്‌സ് സീനില്‍നിന്ന് വീണുപോയ പച്ചക്കറികള്‍; മലയാളികളുടെ ആശങ്കമാറ്റി എഡിറ്റിങ് വിരുതന്മാര്‍

മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് നരസിംഹം. മോഹന്‍ലാലും ഷാജി കൈലാസും ഒരുമിച്ച സിനിമ പ്രേക്ഷകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ചിത്രത്തിലെ കഥാപാത്രങ്ങളായ അനുരാധയും ഇന്ദുചൂഢനും ഒരുമിക്കാന്‍ തീരുമാനിക്കുകയും ഇന്ദുചൂഢന്റെ വാഹനത്തില്‍ കയറി പോകുന്നതുമായിരുന്നു നരസിംഹത്തിന്റെ ക്ലൈമാക്‌സ്.

ഇതിലെ ക്ലമാക്‌സ് സീനില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്നും പച്ചക്കറികള്‍ നിലത്തേക്ക് വീഴുന്നുണ്ട്. ചിത്രീകരണത്തിനിടെ സ്വാഭാവികമായി സംഭവിച്ചതാണ് ഇത്. വീണ്ടും ഈ രംഗം ചിത്രീകരിക്കാതെ പച്ചക്കറികള്‍ വീഴുന്ന രംഗം തന്നെ ഉപയോഗിക്കുകയായിരുന്നു. എന്നാല്‍ പല പ്രേക്ഷകരേയും അത് അലോസരപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മലയാളികളുടെ മനസിനെ വലച്ച ആ രംഗത്തിനൊരു പുതിയ ക്ലൈമാക്‌സ് ഒരുക്കിയിരിക്കുകയാണ് ചില എഡിറ്റിങ് വിരുതന്മാര്‍. 'അക്ഷയ് സോഡാബോട്ടില്‍' എന്ന് പേരുള്ള ഒരു യൂട്യൂബ് ചാനലാണ് രസകരമായ ഈ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

കാഴ്ച്ചക്കാരില്‍ ചിരി പടര്‍ത്തുകയാണ് ഇപ്പോള്‍ ഈ വീഡിയോ.


Next Story

Related Stories