TopTop
Begin typing your search above and press return to search.

മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ മൂന്ന് നില കെട്ടിടം തകർന്നു: 8 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ മൂന്ന് നില കെട്ടിടം തകർന്നു: 8 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്ന് വീണ് അപകടം. താനെയ്ക്ക് സമീപം ഭീവണ്ടിയിലെ പട്ടേല്‍ കോംപൗണ്ട് എരിയയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ഇതുവരെ 8 മരണം സ്ഥിരീകരിച്ചതായി താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

ഇരുപതോളം പേരെ ഇതുവരെ രക്ഷിക്കാനായിട്ടുണ്ട്. ഇതില്‍ കൂടുതല്‍ പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. നാട്ടുകാരുടെ സഹകരണത്തോടെയാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്.

അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരു കുട്ടിയെ ജീവനോടെ രക്ഷിക്കുന്നതിന്റെ ഉള്‍പ്പെടെ ദൃശ്യങ്ങളും പുറത്ത് പന്നിട്ടുണ്ട്. മൂന്ന് നില കെട്ടിടമാണ് തകര്‍ന്ന് വീണത്. ദേശീയ ദുരന്ത നിവാരണ സേന ഉൾപ്പെടെ രക്ഷാ പ്രവർത്തനത്തിനായി രംഗത്തുണ്ട്.






Next Story

Related Stories