TopTop
Begin typing your search above and press return to search.

മകളോട് അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്ത വൃദ്ധയ്ക്ക് ക്രൂരമര്‍ദ്ദനം; അയല്‍ക്കാരും വഴിപോക്കരും നോക്കി നിന്നു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

മകളോട് അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്ത വൃദ്ധയ്ക്ക് ക്രൂരമര്‍ദ്ദനം; അയല്‍ക്കാരും വഴിപോക്കരും നോക്കി നിന്നു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ മകളോട് അശ്ലീലം പറയുകയും ശല്യപ്പെടുത്തുകയും ചെയ്തത് ചോദ്യം ചെയ്ത വൃദ്ധയ്ക്ക് ക്രൂരമര്‍ദ്ദനം. പ്രദേശവാസികളായ യുവാക്കള്‍ ഇവരുടെ മകളെ നിരന്തരമായി ശല്യപ്പെടുത്തിയതോടെയാണ് വൃദ്ധ ഇവരെ ചോദ്യം ചെയ്തത്. എന്നാല്‍ ഇവര്‍ ഈ വൃദ്ധയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അയല്‍വാസികളും വഴിപോക്കരുമടക്കം നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനം. എന്നാല്‍ ഒരാള്‍ പോലും ഇടപെട്ടില്ല.

ഒടുവില്‍ ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പോലീസ് ഇതിലൊരു പ്രതിയെ അറസ്റ്റ് ചെയ്തത്. നിലത്ത് ചവിട്ടിയിട്ട് മര്‍ദ്ദിച്ചതിനു പിന്നാലെ കസേരയെടുത്ത് ഇയാള്‍ വൃദ്ധയുടെ തലയ്ക്കടിക്കുന്നതും വീഡിയോയില്‍ കാണാം. ഇതോടെ ഇവര്‍ അനക്കമറ്റ് നിലത്ത് വീഴുകയായിരുന്നു.

ഗാസിയാബാദിലെ രാജാപൂര്‍ വില്ലേജില്‍ സെപ്റ്റംബ 12-നാണ് സംഭവം നടന്നത്. ഇതിനു പിന്നാലെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ മര്‍ദ്ദിക്കുന്ന ദൃശ്യം വ്യാപകമായി പ്രചരിക്കുകയായിരുന്നു.

അതേ സമയം, പ്രതിക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറില്‍ വൃദ്ധയുടെ മകളെ ശല്യപ്പെടുത്തിയ കാര്യങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. തന്നെ കുറച്ചു പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു എന്നാണ് വൃദ്ധ നല്‍കിയിരിക്കുന്ന പരാതി എന്നാണ് പോലീസിന്റെ ഭാഷ്യം.



Next Story

Related Stories