ആനകളുടെ ഇഷ്ടഭക്ഷണങ്ങളില്‍ ഒന്നാണ് ചക്ക. കാട്ടിലെ ചക്ക തീരുമ്പോള്‍ ആന നാട്ടിലേക്കിറങ്ങുന്നതും പതിവാണ്. എന്നാല്‍ മനുഷ്യനെ സംബന്ധിച്ച് വലിയ 'ടാസ്ക്കാണ് ' ചക്ക ഇടലും ഒരുക്കിയെടുക്കലുമെല്ലാം. എന്നാല്‍ ആനകള്‍ക്ക് ഇതിനെല്ലാം എളുപ്പവഴികളുണ്ട്.
അത്തരത്തിലുള്ള എളുപ്പവഴികളിലൂടെ ചക്ക കഴിക്കുന്ന ഒരാനയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഐഎഫ്എസ് ഓഫീസറായിട്ടുള്ള സുശാന്ത നന്ദ പങ്കുവെച്ചതാണ് ഈ വീഡിയോ.
വീഡിയോയില്‍ പ്ലാവില്‍ കാലുകള്‍ ഉയര്‍ത്തിവെച്ച് ചക്ക പറിക്കുന്ന ആനയെ കാണാം. കൂടാതെ ചവിട്ടി ചക്ക വളരെ നിസാരമായി പിളര്‍ന്ന് കഷ്ണങ്ങളായി എടുത്ത് കഴിക്കുന്നതും കാണാം. എല്ലാ ആനകള്‍ക്കും ഇത്തരത്തിലുള്ള കഴിവ് ഉണ്ടാവണമെന്നില്ലെന്നും സുനന്ദ നന്ദ പറയുന്നു.