TopTop

'ഫുട്ബോൾ ആരാധകർക്ക് മറക്കാനാവാത്ത അസിസ്റ്റ്', യുണൈറ്റഡിനെതിരെ സലായുടെ മിന്നൽ പ്രകടനം

സീസണില്‍ കളിച്ച 21 മത്സരങ്ങളില്‍ 20 -ഉം ജയിച്ചു ആരാധകര്‍ക്ക് ആവേശ്വജ്വല മത്സരങ്ങള്‍ സമ്മാനിക്കുന്ന ലിവര്‍പൂള്‍ യുണൈറ്റഡിന് എതിരായ മത്സരത്തില്‍ മറ്റൊരു ത്രസിപ്പിക്കുന്ന നിമിഷവും സമ്മാനിച്ചു. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ യുണൈറ്റഡിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയിച്ചെങ്കിലും മത്സരത്തില്‍ ഗോളാക്കാവുന്ന നിരവധി അവസരങ്ങള്‍ നിര്‍ഭാഗ്യം കൊണ്ട് ലിവര്‍പൂളിന് നഷ്ടമായിരുന്നു. ഒടുവില്‍ ഇഞ്ച്വറി ടൈമില്‍ ലിവര്‍പൂള്‍ കീപ്പര്‍ അലിസണ്‍ നീട്ടി കൊടുത്ത പാസ് മൈതാനത്തിന്റെ പകുതി ദൂരത്ത് നിന്ന് സ്വീകരിച്ച് മുഹമ്മദ് സലാ ഒറ്റയ്ക്ക് കൊണ്ട് പോയി ഗോള്‍ വലയിലാക്കി. കളിയുടെ അവസാനം വരെ സമനിലയെങ്കിലും പ്രതീക്ഷ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മേലുള്ള അവസാന ആണിയും കൂടെയായിരുന്നു സലായുടെ ആ ഗോള്‍. സലായുടെ ഗോളില്‍ ഗാലറിയില്‍ ആരാധകര്‍ കൈയ്യടികളുമായി വരവേറ്റപ്പോള്‍ താരത്തിനടുത്തേക്ക് ആദ്യം ഓടിയെത്തിയത് അലിസണ്‍ ബെക്കര്‍ ആയിരുന്നു. ഒരു പക്ഷെ ഗോളിനെക്കാള്‍ ആരാധകരെ ത്രസിപ്പിച്ച നിമിഷം എന്നു വേണം ഇതിനെ പറയാന്‍. ലിവര്‍പൂള്‍ പോസ്റ്റില്‍ നിന്ന് അതിവേഗം ഓടിയെത്തിയ ബെക്കര്‍ പിന്നീട് മുട്ടുമടക്കി മൈതാനത്ത് കൂടി തെന്നി നീങ്ങി സലായ്‌ക്കൊപ്പം ആഹ്ലാദം പങ്കിടുകയായിരുന്നു. ഒരു മികച്ച അസിസ്റ്റ് എന്നാണ് അലിസണ്‍ സലായ്ക്ക് നല്‍കിയ ആ പാസിനെ ആരാധകര്‍ വാഴ്ത്തിയത്.

ജയത്തോടു കൂടി 22 മത്സരങ്ങളില്‍ 21 -ഉം ജയിച്ചു 64 പോയിന്റുമായി ലിവര്‍പൂള്‍ ലീഗില്‍ ഒന്നാമതായി തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 16 പോയിന്റ് മുന്നിലാണ് ക്‌ളോപ്പിന്റെ ചെമ്പട. ലിവര്‍പൂളുമായി തോറ്റെങ്കിലും 34 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് തുടരുകയാണ് യുണൈറ്റഡ്.




Next Story

Related Stories