TopTop
Begin typing your search above and press return to search.

രണ്ട് ഇന്നോവ കാറിലായി 203 കിലോ കഞ്ചാവ്, പിന്തുടര്‍ന്ന് പിടികൂടി എക്സൈസ് എന്‍ഫോഴ്സ്മെന്റ് \ വീഡിയോ

രണ്ട് ഇന്നോവ കാറിലായി 203 കിലോ കഞ്ചാവ്, പിന്തുടര്‍ന്ന് പിടികൂടി എക്സൈസ് എന്‍ഫോഴ്സ്മെന്റ് \ വീഡിയോ

തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ബാലരാമപുരത്ത് വച്ചു രണ്ട് ഇന്നോവ കാറില്‍ കൊണ്ടുവന്ന 203 കിലോ കഞ്ചാവ് പിടികൂടി. രആന്ധ്രയില്‍ നിന്നും തിരുവനന്തപുരത്തേക്ക് കഞ്ചാവുമായി വന്ന സംഘത്തെയാണ് എക്സൈസ് സംഘം പിന്തുടര്‍ന്ന് ബാലരാമപുരം ജംഗ്ഷന് സമീപത്ത് കൊടുനടയില്‍ വച്ച് വാഹനം കുറുകെയിട്ട് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജ് സ്വദേശി ജോമിത് (38) വഞ്ചിയൂര്‍ സ്വദേശി സുരേഷ്‌കുമാര്‍ (32) എന്നിവര്‍ പിടിയില്‍.

സംഘത്തെ പിടികൂടുന്നതിനിടെ എക്സൈസ് വാഹനത്തില്‍ വാഹമിടിപ്പിച്ച് രക്ഷപ്പെടാനുള്ള ശ്രമവും ഉണ്ടായി. ഡിവൈഡറിലിടിച്ച് നിന്ന കാര്‍ വീണ്ടും എക്സൈസുകാര്‍ക്ക് നേരെ ഓടിച്ച് കയറ്റാന്‍ ശ്രമിക്കുകായിരുന്നു. തുടര്‍ന്ന് എക്സൈസും കഞ്ചാവ് സംഘങ്ങളുമായി മല്‍പിടിത്തത്തിലൂടെ രണ്ട് പേരെ കീഴടക്കി മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ഇതില്‍ ഒരാളെ പിന്നീട് ബാലരാമപുരം പോലീസിന്റെ പിടികൂടി.

ദിവസങ്ങളായി എക്സൈസ് എന്‍ഫോഴ്സ്മെന്റ് സംഘം ദിവസങ്ങളായി കഞ്ചാവ് സംഘങ്ങളെ നിരീക്ഷിച്ച് വരവെയാണ് വലിയ തോതില്‍ കഞ്ചാവ് പിടികൂടുന്നത്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് സി.ഐ.അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.



Next Story

Related Stories