TopTop
Begin typing your search above and press return to search.

കര്‍ഷകരോഷം അണപൊട്ടുമ്പോള്‍

കര്‍ഷകരോഷം അണപൊട്ടുമ്പോള്‍

കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്കെതിരായി വന്‍ കര്‍ഷക പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷകരുടെ നേതൃത്വത്തില്‍ ഭാരത് ബന്ദ് നടന്നു. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും ശക്തമായി പ്രതിഷേധം നടന്നത്.

അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്മിറ്റിക്ക് (എപിഎംസി) പുറത്തും എവിടെ വേണമെങ്കിലും കാര്‍ഷികോല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അനുമതി നല്‍കുന്ന ദ ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ് (പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍) ബില്‍, കരാര്‍ കൃഷിക്ക് അനുമതി നല്‍കുന്ന ദ ഫാര്‍മേഴ്സ് (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓഫ് പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വീസസ് ബില്‍ (അഗ്രിബിസിനസ് സ്ഥാപനങ്ങള്‍, ഭക്ഷ്യ സംസ്‌കരണ സ്ഥാപനങ്ങള്‍, ഹോള്‍സെയിലര്‍മാര്‍, വലിയ ചില്ലറ വ്യാപാരികള്‍ തുടങ്ങിയവരുമായി കര്‍ഷകര്‍ക്ക് കരാറിലേര്‍പ്പെടാന്‍ വ്യവസ്ഥ ചെയ്യുന്നു), എസന്‍ഷ്യല്‍ കൊമൊഡിറ്റീസ് അമെന്‍ഡ്മെന്റ് ബില്‍ എന്നിവയാണ് വലിയ പ്രതിഷേധങ്ങള്‍ക്കിടെ പാര്‍ലമെന്റ് പാസാക്കിയത്.

രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ ഇവ നിയമങ്ങളായി പ്രാബല്യത്തില്‍ വരും. ബില്ലുകളില്‍ ഒപ്പിടാതെ തിരിച്ചയ്ക്കണമെന്ന് ആവശ്യപ്പെട്ട് 18 പ്രതിപക്ഷ പാര്‍ട്ടികളും ബിജെപിയുടെ സഖ്യകക്ഷിയായ ശിരോമണെ അകാലി ദളും രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നല്‍കിയിരുന്നു.


Next Story

Related Stories