TopTop
Begin typing your search above and press return to search.

'ഈ വേലി ഇല്ലായിരുന്നെങ്കില്‍'; കാട്ടിലെ കടുവയും പാര്‍ക്കിലെ കടുവയും തമ്മിലുള്ള പോരാട്ടം-വീഡിയോ

ഈ വേലി ഇല്ലായിരുന്നെങ്കില്‍; കാട്ടിലെ കടുവയും പാര്‍ക്കിലെ കടുവയും തമ്മിലുള്ള പോരാട്ടം-വീഡിയോ

വനത്തിലെ കടുവയും പാര്‍ക്കിലെ കടുവയും തമ്മില്‍ പോരാടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സുശാന്ത നന്ദ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഒരു വേലിയുടെ ഇരു വശത്ത് നിന്ന് പരസ്പരം പോരടിക്കുന്ന കടുവകളാണ് വീഡിയോയില്‍ ഉള്ളത്.

ബന്നര്‍ഘട്ട ബയൊളോജിക്കല്‍ പാര്‍ക്കിലാണ് സംഭവം. പാര്‍ക്കിനുള്ളിലെ കടുവയും പാര്‍ക്കിനു പുറത്തു കൂടി സഞ്ചരിച്ചിരുന്ന കടുവയും തമ്മിലാണ് പോരാട്ടമുണ്ടായത്. പാര്‍ക്കിന്റെ വേലിയാണ് കടുവകളെ തമ്മില്‍ വേര്‍തിരിച്ച് നിര്‍ത്തുന്നത്. ആളുകള്‍ തമ്മിലുള്ള ബന്ധം ഈ വേലി പോലെ ദൃഢമായിരുന്നു എങ്കില്‍ എത്ര നന്നായേനെ എന്ന് സുശാന്ത നന്ദ ട്വീറ്റില്‍ കുറിക്കുന്നു.


Next Story

Related Stories