Top

വീര പുരുഷനായി മമ്മൂട്ടി; ആകാംക്ഷ ജനിപ്പിച്ച് മാമാങ്കം ടീസര്‍

വീര പുരുഷനായി മമ്മൂട്ടി; ആകാംക്ഷ ജനിപ്പിച്ച് മാമാങ്കം ടീസര്‍

പ്രേക്ഷകരുടെ കാത്തരിപ്പിനൊടുവില്‍ മമ്മൂട്ടി നായക വേഷത്തിലെത്തുന്ന മാമാങ്കത്തിന്റെ ടീസറെത്തി. ശ്വാസമടക്കിപ്പിടിച്ചിരിക്കുന്ന സംഘട്ടന രംഗങ്ങള്‍, ചരിത്രത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന വേഷഭൂഷാദികള്‍, ആകാംക്ഷ ജനിപ്പിക്കുന്ന പശ്ചാത്തലസംഗീതം യോദ്ധാക്കളായി മമ്മൂട്ടിയും ഉണ്ണി മുകുന്ദനും മാമാങ്കത്തിന്റെ ടീസര്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഒരു വടക്കന്‍ വീരഗാഥ, പഴശ്ശി രാജ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി നായകനായി എത്തുന്ന ചരിത്ര സിനിമയെന്ന പ്രത്യേകതയും മാമാങ്കത്തിനുണ്ട്.

ഒരു മിനിറ്റും 30 സെക്കന്റും ദൈര്‍ഘ്യമുള്ള ടീസറില്‍ ഒരു മിനിറ്റ് പിന്നിടുമ്പോഴാണ് വീരപുരുഷന്റെ വേഷത്തിലും ഭാവപ്പകര്‍ച്ചകളിലും മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. കണ്ണൂര്‍, ഒറ്റപ്പാലം, എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളിലായാണ് മാമാങ്കത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റുകളാണ് മാമാങ്കത്തിനു വേണ്ടി മരടിലും നെട്ടൂരിലുമായി നിര്‍മിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മരടില്‍ എട്ടേക്കര്‍ ഭൂമിയില്‍ നിര്‍മ്മിച്ച ഭീമാകാരമായ മാളികയില്‍ വെച്ചാണ് ചിത്രത്തിലെ നിര്‍ണ്ണായക രംഗങ്ങളും ഗാന രംഗവും ചിത്രീകരിച്ചിട്ടുള്ളത്. ആയിരത്തോളം തൊഴിലാളികളാണ് നാല് മാസം കൊണ്ട് മരട് ലൊക്കേഷനിലെ മാളികയും മറ്റും നിര്‍മിച്ചത്.

എം.പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.




Next Story

Related Stories