TopTop
Begin typing your search above and press return to search.

'എണീക്കെടാ ചെക്കന്‍മാരേ'; അനിയന്മാരെ കാണാന്‍ അഞ്ച് കുഞ്ഞേച്ചിമാര്‍-വീഡിയോ

എണീക്കെടാ ചെക്കന്‍മാരേ; അനിയന്മാരെ കാണാന്‍ അഞ്ച് കുഞ്ഞേച്ചിമാര്‍-വീഡിയോ

അനിയത്തിമാരേയും അനിയന്മാരേയും മുതിര്‍ന്ന കുട്ടികള്‍ ലാളിക്കുന്ന വീഡിയോകള്‍ പൊതുവില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കുഞ്ഞിനെ ലാളിക്കാന്‍ അഞ്ച് ചേച്ചിമാരുണ്ടായാലോ. അതും ഇരട്ടകുട്ടികളെ. അത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

അഞ്ച് കുഞ്ഞു ചേച്ചിമാര്‍ക്കായി രണ്ട് കുഞ്ഞമുജന്മാര്‍ ആദ്യമായി അവരെ ആശുപത്രിയില്‍ കാണാനെത്തുന്ന ചേച്ചിമാരും അവരുടെ നിഷ്‌ക്കളങ്കമായ സ്‌നേഹവുമാണ് വൈറലാകുന്ന വീഡിയോയില്‍ കാണാനാകുക. ചേച്ചിമാര്‍ക്ക് അനിയന്മാരെ കണ്ട കൗതുകവും അടക്കാനാകുന്നില്ല. എന്തൊരു സോഫ്റ്റാ എന്നാണ് അതില്‍ ഒരാള്‍ പറയുന്നത്. എണീക്കെടാ ചെക്കന്‍മാരേ... എന്ന് സ്‌നേഹത്തോടെ പറയുന്ന മറ്റൊരു ചേച്ചിയേയും വീഡിയോയില്‍ കാണാം.

'അഞ്ച് പെണ്‍കുട്ടികള്‍ക്ക് ശേഷം ഉണ്ടായ ഇരട്ട ആണ്‍കുട്ടികളെ കാണാന്‍ കുഞ്ഞേച്ചിമാരുടെ വരവ് കണ്ടോ..' എന്ന തലക്കെട്ടോടെ വിവിധ സോഷ്യല്‍ മീഡിയ പേജുകള്‍ ഈ വീഡിയോ പങ്കുവെക്കുന്നുണ്ട്.




Next Story

Related Stories