TopTop
Begin typing your search above and press return to search.

ഈ ഫ്‌ളൈയിങ് കിസ് സാഹസികര്‍ക്കുള്ളത് ; ചൈനയില്‍ നിന്നൊരു വൈറല്‍ വീഡിയോ

ഈ ഫ്‌ളൈയിങ് കിസ് സാഹസികര്‍ക്കുള്ളത് ; ചൈനയില്‍ നിന്നൊരു വൈറല്‍ വീഡിയോ

ഒരു കൈ ഉയര്‍ത്തി ചുംബിച്ചു നില്‍ക്കുന്ന സ്ത്രീയും പുരുഷനും. നിമിങ്ങള്‍ക്കുള്ളില്‍ അവര്‍ അകലുകയും വീണ്ടും മറ്റൊരു ചുംബനത്തിനായി ഒന്നിക്കുകയും ചെയ്യുന്നു. ഒന്ന് സൂക്ഷിച്ച് നോക്കിയാല്‍ മനസിലാകും ഇവര്‍ ഒറിജിനല്‍ മനുഷ്യരല്ല രണ്ട് പ്രതിമകള്‍. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ്കിംഗില്‍ ഈയിടെ തുറന്ന ഒരു റൈഡാണ് ഇത്. പേര് ഫ്ളൈയിങ് കിസ്.

സാഹസികരായ സഞ്ചാരികള്‍ക്കുവേണ്ടിയാണ് ഇത്. പരസ്പരം ചുംബിക്കുന്ന പുരുഷന്റെയും സ്ത്രീയുടേയും പ്രതിമകളുടെ ഉയര്‍ത്തിപ്പിടിച്ച കൈകളിലാണ് സഞ്ചാരികള്‍ക്ക് നില്‍ക്കാനുള്ള ഇടം ഒരുക്കിയിരിക്കുന്നത്. ഇത് കറങ്ങിക്കൊണ്ടിരിക്കും. 3000 അടിയാണ് റൈഡിന്റെ ഉയരം. മനോഹരമായ വിദൂര കാഴ്ചകളാണ് റൈഡ് തരുന്നതെങ്കിലും അല്പം ധൈര്യം വേണം ഇതില്‍ കയറാന്‍. കാരണം സീറ്റോ, സീറ്റ് ബെല്‍റ്റോ, മറ്റ് സുരക്ഷാ ക്രമീകരണങ്ങളോ ഒന്നും ഇതിലില്ല.

രണ്ട് പ്രതിമകളും നിലത്തേക്ക് കുനിഞ്ഞുനിന്നാണ് യാത്രക്കാരെ സ്വീകരിക്കുന്നത്. ഇറക്കുന്നതും ഇങ്ങനെ തന്നെ. എല്ലാവരും കയറിക്കഴിഞ്ഞശേഷം മനോഹരമായ കാഴ്ചകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് പ്രതിമകള്‍ പതിയെ ചലിക്കാനാരംഭിക്കും. പ്രതിമകള്‍ കറങ്ങി ഒരു പ്രത്യേക ദിശയിലെത്തുമ്പോഴാണ് പരസ്പരം ചുംബിക്കുന്നതായി അനുഭവപ്പെടുക.

ഏവരേയും അത്ഭുതപ്പെടുത്തുന്നുണ്ടെങ്കിലും വേണ്ടത്ര സുരക്ഷയില്ലാത്തതുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങളും ഈ റൈഡ് നേരിടുന്നുണ്ട്.


Next Story

Related Stories