TopTop
Begin typing your search above and press return to search.

'റിയ ചക്രബര്‍ത്തിയുടെ ഫ്‌ളാറ്റിലേക്കാണോ'; ഭക്ഷണ വിതരണക്കാരനെ വളഞ്ഞിട്ട് ആക്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍

റിയ ചക്രബര്‍ത്തിയുടെ ഫ്‌ളാറ്റിലേക്കാണോ; ഭക്ഷണ വിതരണക്കാരനെ വളഞ്ഞിട്ട് ആക്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ കാമുകിയായിരുന്ന റിയ ചക്രബര്‍ത്തിക്ക് പിന്നാലെയാണ് പല മാധ്യമങ്ങളും. ഇപ്പോഴിത റിയ ചക്രബര്‍ത്തിയുടെ ഫ്‌ളാറ്റിലേക്ക് ഭക്ഷണവുമായി എത്തിയ ഭക്ഷണവിതരണക്കാരനെ വളഞ്ഞ് ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ വീഡിയോ വൈറലായിരിക്കുന്നു.

താങ്ങള്‍ ആരാണ്, എങ്ങോട്ടാണ് പോകുന്നത്, റിയ ചക്രബര്‍ത്തിക്കടുത്തേക്കാണോ, എന്താണ് അവര്‍ക്കു നല്‍കുന്നത് എന്നിങ്ങനെ ഒരു നിമിഷം പോലും പാഴാക്കാതെ മൈക്കു നീട്ടി മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു. എന്നാല്‍ ഭക്ഷണവിതരണത്തിനെത്തിയ ആള്‍ ക്യാമറയില്‍ നിന്നും മൈക്കില്‍ നിന്നുമെല്ലാം ഒഴിവകാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആരോടാണ് ഫോണില്‍ സംസാരിക്കുന്നത് എന്നു ചോദിച്ച് മാധ്യമ പ്രവര്‍ത്തകര്‍ വീണ്ടും അയാള്‍ക്കു നേരെ പോകുന്നത് കാണാം.

മുഹമ്മദ് സുബൈര്‍ എന്ന ട്വിറ്റര്‍ ഐഡിയാണ് മാധ്യമ പ്രവര്‍ത്തകരുടെ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പത്ര പ്രവര്‍ത്തകരുടെ നിലവാരം എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രബര്‍ത്തിക്ക് നേരെ ധാരാളം ആരോപണങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ അവയൊന്നും തന്നെ തെളിയിക്കപ്പെട്ടിട്ടില്ല.


Next Story

Related Stories