കെഎസ്ആര്‍ടിസി യാത്രയെക്കുറിച്ചുള്ള വിദേശ വ്ളോഗറുടെ വീഡിയോ വൈറലാകുന്നു. പ്രശസ്ത ട്രാവല്‍ വ്ളോഗര്‍ ഡെയ്ല്‍ ഫിലിപ്പാണ് സുഹൃത്തായ കാര്‍ലോസ് പകര്‍ത്തിയ ദൃശ്യ വിവരണം പങ്കുവെച്ചിരിക്കുന്നത്. കാട്ടാക്കടയിലേക്കുള്ള കെഎസ്ആര്‍ടിസി യാത്രയില്‍ കാര്‍ലോസ് കണ്ടതും അറിഞ്ഞതുമായ കാര്യങ്ങള്‍ അതിശയത്തോടെയും രസകരവുമായാണ് കാര്‍ലോസ് വിശദീകരിക്കുന്നത്.
വളരെ തിക്കിതിരക്കി, ഇടിയിട്ടാണ് സ്ത്രീകള്‍ ബസില്‍ കയറുന്നത്. 30 സ്ത്രീകള്‍ക്ക് ഒരു പുരുഷന് എന്ന അനുപാതത്തിലാണ് യാത്രക്കാര്‍. കുറച്ചുനേരം കാത്തുനിന്നശേഷമാണ് ബസ് വന്നത്. കാത്തുനിന്നവര്‍ വരിവരിയായാണ് കയറുന്നത്. ആദ്യം നില്ക്കുന്നവര് ആദ്യം കയറുന്നു. സീറ്റ് പിടിക്കാന്‍ വേണ്ടിയാണ് ആളുകള്‍ തിരക്ക് കൂട്ടുന്നത്. തനിക്ക് സീറ്റ് കിട്ടിയില്ല. അതിനാല്‍ നില്ക്കേണ്ടിവന്നു. ആളുകള്‍ നിറഞ്ഞ ബസില്‍ നീല വസ്ത്രം ധരിച്ചയാള്‍ മുന്നിലേക്കും പിന്നിലേക്കും നടന്ന് യാത്രക്കാരില്‍നിന്ന് പൈസ വാങ്ങുന്നു. ഭാഗ്യവശാല്‍ കുറച്ചുനേരം കഴിഞ്ഞപ്പോള്‍ സീറ്റ് കിട്ടി. റോഡിനു ചുറ്റും മരങ്ങള്‍ കാണാം. പക്ഷേ, ഇപ്പോള്‍ ബസ് നഗരത്തിലേക്ക് കടക്കുകയാണെന്ന് തോന്നുന്നു- കാര്‍ലോസ് പറയുന്നു.