TopTop
Begin typing your search above and press return to search.

'ഇന്ത്യയും നിങ്ങളുടെ കുടുംബവും ഈ സേവനത്തെ കുറിച്ചോര്‍ത്ത് അഭിമാനിക്കും', കോവിഡ് കാല പ്രവർത്തനത്തിന് കോട്ടയംകാരി നഴ്സിന് ഗിൽക്രിസ്റ്റിന്റെ അഭിനന്ദനം

ഇന്ത്യയും നിങ്ങളുടെ കുടുംബവും ഈ സേവനത്തെ കുറിച്ചോര്‍ത്ത് അഭിമാനിക്കും, കോവിഡ് കാല പ്രവർത്തനത്തിന് കോട്ടയംകാരി നഴ്സിന് ഗിൽക്രിസ്റ്റിന്റെ അഭിനന്ദനം

ലോകം കോവിഡ് മഹാമാരിക്കെതിരെ പോരാടുകയാണ്. ഈ പോരാട്ടത്തെ മുന്നിൽ നിന്നും നയിക്കുന്നത് ആരോഗ്യ പ്രവര്‍ത്തരുമാണ്. ഈ സാഹചര്യത്തിൽ ആഗോള തലത്തിൽ തന്നെ പ്രസംസ പിടിച്ച് പറ്റുകയാൻ മലയാളി നഴ്സുമാരുടെ സേവനം. കോവിഡ് പ്രതിസന്ധിക്കിടയിലും ജോലി തുടരുന്ന മലയാളി നേഴ്‌സിനെ അഭിനന്ദിച്ച് ഓസീസ് മുന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ് നടത്തിയ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധ പിടിച്ച് പറ്റുന്നത്.

കോട്ടയം സ്വദേശിനിയായ ഷാരോണ്‍ വര്‍ഗീസിനെ പേരെടുത്ത് പറഞ്ഞാണ് ഗില്‍ക്രിസ്റ്റ് അഭിനന്ദിക്കുന്നതെന്നാണ് ഇതിന്റെ പ്രത്യേകത. ഓസ്‌ട്രേലിയയിലെ വൊലൊങ്‌ഗൊങില്‍ വയോധികര്‍ക്കുള്ള കെയര്‍ഹോമിലാണ് 23 കാരിയായ ഷാരോണ്‍ ജോലി ചെയ്യുന്നത്. ഇക്കാര്യം എടുത്ത് പറഞ്ഞാണ് ഗിൽക്രിസ്റ്റിന്റെ പ്രതികരണം.

'നിങ്ങളുടെ നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. കോവിഡ് വ്യാപന കാലം മുഴുവനും നിങ്ങള്‍ പ്രായമായവര്‍ക്ക് വേണ്ടിയുള്ള കെയര്‍ ഹോമില്‍ ജോലി ചെയ്യുന്നു. ഓസ്‌ട്രേലിയ മുഴുവനും, ഇന്ത്യയും നിങ്ങളുടെ കുടുംബവും ഈ സേവത്തെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നുണ്ടാവും' ഗില്‍ക്രിസ്റ്റ് വ്യക്തമാക്കുന്നു. ഓസീസ് ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്മിഷന്റെ വീഡിയോയിലായിരുന്നു മുന്‍ ഒസീസ് സൂപ്പർതാരത്തിന്റെ പ്രതികരണം. കോട്ടയം കുറുപ്പംന്തറ സ്വദേശിയാണ് ഷാരോൺ വർഗീസ്.

Adam Gilchrist gives a shout out to Sharon Vergese a nurse from @UOW who has been working as an #agedcare worker during #COVID-19. https://t.co/NfT0Q7G6P8

To discover more stories like this follow #InAusTogether #InThisTogether. #studyaustralia @gilly381 @AusHCIndia @dfat
— Austrade India (@AustradeIndia) June 2, 2020

വോലോൻഗോംഗ് സർവകലാശാലയിൽ നിന്ന് കഴിഞ്ഞ ഡിസംബറിലാണ് ഷാരോൺ വർഗീസ് നഴ്‌സിംഗിൽ ബിരുദം പൂർത്തിയാക്കിയത്. ആഗോള തലത്തിൽ കോവിഡ് വ്യാപനം ശക്തമാവുന്നതിന് തൊട്ടുമുൻപ് നഴ്‌സായി രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെയാണ് വയോധികരെ പരിചരിക്കുന്ന കേന്ദ്രത്തിൽ അസിസ്റ്റന്റ് നഴ്‌സായി ജോലിയിൽ പ്രവേശിക്കുന്നത്. ഓസ്ട്രേലിയയിൽ പകർച്ച കോവിഡ് ബാധ നാശം വിതച്ച സാചര്യത്തിൽ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അവൾ പോസ്റ്റുചെയ്ത ഒരു ഹ്രസ്വ വീഡിയോ ക്ലിപ്പ് ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. "നഴ്‌സുമാർ, ഡോക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരോടൊപ്പം അന്തേവാസികൾക്ക് പരമാവധി പിന്തുണയും സ്നേഹവും മികച്ച ആരോഗ്യ പരിഗണനയും നൽകുന്നതിന് ഞാൻ മുൻ‌നിരയിൽ പ്രവർത്തിക്കുന്നു." എന്നായിരുന്നു വീഡിയോയിൽ ഷാരോൺ വ്യക്തമാക്കിയത്.

കുവൈത്തിൽ നഴ്സാണ് ഷാരോണിന്റെ മാതാവ് ആൻസി. പഠനം പൂർത്തിയാക്കിയ ശേഷം അവധിക്കാലത്ത് അമ്മയോടൊപ്പം കേരളത്തിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു ഷാരോൺ. ഇതിനിടെ കോവിഡ് വ്യാപനം ശക്തമാവുകയും കേരളത്തിലേക്കുള്ള മടക്കം ഉപേക്ഷിക്കുകയുമായിരുന്നു. പിന്നാലെയാണ് പരിചരണ കേന്ദ്രത്തിൽ ജോലിയിൽ പ്രവേശിക്കുന്നത്. കുവൈത്തിൽ തന്നെ സിവിൽ എഞ്ചിനീയറാണ് ഷാരോണിന്റെ പിതാവ് ലാലിച്ചൻ മല്ലിശ്ശേരി. സഹോദരനും സഹോദരിയുമുണ്ട്. കുവൈത്തിലാണ് ഷാരോൺ ജനിച്ചതും വളർന്നതും.

Next Story

Related Stories