TopTop
Begin typing your search above and press return to search.

ആന ചെരിഞ്ഞത് പാലക്കാട്, മേനക ഗാന്ധി അത് മലപ്പുറമാക്കി; തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും വിദ്വേഷ പരാമര്‍ശങ്ങള്‍ കടുപ്പിച്ചു, ജില്ലയെ ക്രിമിനല്‍ തലസ്ഥാനമാക്കി (വീഡിയോ)

ആന ചെരിഞ്ഞത് പാലക്കാട്, മേനക ഗാന്ധി അത് മലപ്പുറമാക്കി; തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും വിദ്വേഷ പരാമര്‍ശങ്ങള്‍ കടുപ്പിച്ചു, ജില്ലയെ ക്രിമിനല്‍ തലസ്ഥാനമാക്കി (വീഡിയോ)

സൈലന്റ്‌വാലി ദേശീയോദ്യാനത്തില്‍ ആന ചെരിഞ്ഞ വിഷയത്തില്‍ മലപ്പുറത്തെയും മുസ്ലീങ്ങളെയും പ്രതിക്കൂട്ടിലാക്കി മുന്‍ കേന്ദ്രമന്ത്രി മേനക ഗാന്ധി നടത്തിയ വിദ്വേഷ പ്രസംഗം കരുതിക്കൂട്ടിയെന്നും സംശയം. ഉച്ചകഴിഞ്ഞ് 12.15-നാണ് അവര്‍ ആന ചെരിഞ്ഞ വിഷയത്തില്‍ ആദ്യം പ്രതികരണവുമായി രംഗത്തുവന്നത്. ഇതിലും ആദ്യം ഉപയോഗിച്ചത് മലപ്പുറത്തിന്റെ പേര് തന്നെയാണ്. മലപ്പുറം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ടതാണെന്ന് പറഞ്ഞാണ് അവര്‍ കേരളത്തില്‍ വ്യാപകമായി ആനകള്‍ക്കും മറ്റ് മൃഗങ്ങള്‍ക്കുമെതിരെ അതിക്രമങ്ങള്‍ നടക്കുന്നുവെന്ന് പറയുന്നത്. കൂടല്‍മാണിക്യം അടക്കമുള്ള ക്ഷേത്രങ്ങളില്‍ ആനകളെ പീഡിപ്പിച്ച സംഭവം താന്‍ മുമ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

<blockquote class="twitter-tweet"> <p lang="en" dir="ltr">Mallapuram is know for its intense criminal activity specially with regards to animals. No action has ever been taken against a single poacher or wildlife killer so they keep doing it.<br>I can only suggest that you call/email and ask for action <a href="https://t.co/ii09qmb7xW">pic.twitter.com/ii09qmb7xW</a></p>— Maneka Sanjay Gandhi (@Manekagandhibjp) <a href="https://twitter.com/Manekagandhibjp/status/1268071345327202305?ref_src=twsrc^tfw">June 3, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

എന്നാല്‍ ആന ചെരിഞ്ഞത് മലപ്പുറം ജില്ലയിലല്ലെന്നും മറിച്ച് പാലക്കാട് ജില്ലയിലാണെന്നും നിരവധി പേര്‍ ഈ ട്വീറ്റിനു താഴെ ചൂണ്ടിക്കാട്ടിയിട്ടും അവര്‍ ഇത് മാറ്റിയില്ല എന്നു മാത്രമല്ല, പിന്നീട് ടി.വി ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ ആരോപണങ്ങള്‍ കടുപ്പിച്ചു. മലപ്പുറം രാജ്യത്ത് തന്നെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട സ്ഥലലമാണെന്നും അവിടെ ആനകളെ മാത്രമല്ല, റോഡില്‍ വിഷം വിതറി നൂറുകണക്കിന് പക്ഷികളെയും നായ്ക്കളെയും കൊല്ലുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ ഇതിനൊന്നും തെളിവുകള്‍ അവര്‍ ഹാജരാക്കുന്നുമില്ല. മലപ്പുറവും മുസ്ലീം സമുദായവും ഒപ്പം, സംസ്ഥാന ഭരണകൂടവുമാണ് മേനക ഗാന്ധിയുടെ ലക്ഷ്യമെന്ന് മനസിലായതോടെ വിദ്വേഷം വമിപ്പിക്കുന്ന നിരവധി ട്വീറ്റുകള്‍ ഇതിന് പിന്തുണയുമായി എത്തുകയും ചെയ്തു.

കേരളത്തിലെ സര്‍ക്കാരിന് മലപ്പുറത്ത് നടക്കുന്ന കാര്യങ്ങളില്‍ ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ക്ക് പേടിയാണെന്നും മേനക ഗാന്ധി ആരോപിക്കുന്നുണ്ട്. പേടിപ്പിക്കുന്നതാണ് മലപ്പുറത്തെ സ്ഥിതിഗതികളെന്നും അവിടുത്തെ അധികൃതരും ഇതിന് കൂട്ടു നില്‍ക്കുന്നുവെന്നും അവര്‍ ആരോപിക്കുന്നു. 600 ആനകള്‍ ഒരു വര്‍ഷം കേരളത്തില്‍ ചെരിയുന്നുണ്ട്. ക്ഷേത്രങ്ങളില്‍ ആനകളെ എഴുന്നെള്ളിപ്പിന് കൊണ്ടു പോയും പീഡിപ്പിക്കുന്നുണ്ട്. ഇന്‍ഷ്വറന്‍സിനും മറ്റുമായി ആനയുടമകള്‍ തന്നെ ഇവയെ കൊല്ലുന്നു. തൃശൂര്‍ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഒരു ആനയെ ഈയിടെ ക്രൂരമായി പീഡിപ്പിച്ചു. താന്‍ ഇത് ചൂണ്ടിക്കാണിച്ചു. പക്ഷേ നടപടിയുണ്ടായില്ല. ആ ആന വൈകാതെ ചെരിയുമെന്നും പറയുന്ന അവര്‍ അടുത്ത വീഡിയോയില്‍ മലപ്പുറത്തിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായാണ് രംഗത്തു വരുന്നത്.

മലപ്പുറത്തിന്റെ കുറ്റകൃത്യ നിരക്ക് വളരെ കൂടുതലാണെന്നും കുട്ടികളെ അനാഥാലയത്തില്‍ വില്‍ക്കുന്നുവെന്നും അത് തങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അവര്‍ ആരോപിക്കുന്നു. അവിടെ ആളുകള്‍ കൊല്ലപ്പെടുന്നു. നിരന്തരമായി അവിടെ കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെന്നും മേനകാ ഗാന്ധി ആരോപിക്കുന്നു. ആരും ഒന്നും ചെയ്യുന്നില്ല. സാമുദായിക കലാപങ്ങളില്‍ മലപ്പുറമാണ് മുന്നിലെന്ന ആരോപണവും അവര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി ഈ പ്രദേശത്തു നിന്നാണെന്ന വാസ്തവ വിരുദ്ധമായ കാര്യവും അവര്‍ ആവര്‍ത്തിക്കുന്നു.

കേരളത്തിലെ വനമന്ത്രി കെ. രാജുവും വനംവകുപ്പ് ഉദ്യോഗസ്ഥരും ഒന്നിനും കൊള്ളാത്തവരാണെന്നും അവര്‍ ആക്ഷേപിക്കുന്നുണ്ട്.


Next Story

Related Stories