TopTop
Begin typing your search above and press return to search.

ഫ്രാൻസിൽ തീ പിടിച്ച അപ്പാർട്ട്മെന്റിലെ മൂന്നാം നിലയിൽ നിന്ന് ചാടിയ രണ്ട് കുട്ടികളെ രക്ഷിക്കുന്നതിന്റെ വീഡിയോ

ഫ്രാൻസിൽ തീ പിടിച്ച അപ്പാർട്ട്മെന്റിലെ മൂന്നാം നിലയിൽ നിന്ന് ചാടിയ രണ്ട് കുട്ടികളെ രക്ഷിക്കുന്നതിന്റെ വീഡിയോ

ഫ്രാന്‍സിലെ ഗ്രെനോബിള്‍ നഗരത്തില്‍ തീപിടിത്തമുണ്ടായ അപ്പാര്‍ട്ട്‌മെന്റിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ സഹോദരന്മാരായ രണ്ട് കുട്ടികളെ പരിക്കുകളില്ലാതെ സുരക്ഷിതരായി താഴെ കൂടിനിന്നവര്‍ രക്ഷപ്പെടുത്തി. 10ഉം മൂന്നും വയസ്സ് പ്രായമുള്ള ആണ്‍കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. 33 അടി താഴെ നിന്നാണ് കുട്ടികളെ സുരക്ഷിതമായി പിടിച്ചത്. നാടകീയമായ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇളയ സഹോദരനെ ജനല്‍ വഴി ആദ്യം താഴേക്ക് ഇട്ട ശേഷം 10 വയസ്സുകാരന്‍ താഴേയ്ക്ക് ചാടുകയായിരുന്നു. പുക ശ്വസിച്ചത് മൂലമുള്ള ശാരീരിക പ്രശ്‌നങ്ങളില്‍ രണ്ട് കുട്ടികളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് കുട്ടികളേയും അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന മറ്റ് 17 പേരേയും കുട്ടികളെ പിടിച്ച നാല് പേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടികളെ പിടിച്ചവരില്‍ ഒരാളായ 25കാരനായ വിദ്യാര്‍ത്ഥി അതൂമാനി വാലിദിന്റെ കൈപ്പത്തിക്ക് താഴെ ഒടിവുണ്ടായിട്ടുണ്ട്. കുട്ടികളുടെ നിലവിളി കേട്ട് അപ്പാര്‍ട്ട്‌മെന്റില്‍ പോയി വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് താഴെ വന്ന് കുട്ടികളോട് താഴേയ്ക്ക് ചാടാന്‍ ആവശ്യപ്പെടുകയായിരുന്നു - വാലിദ് പറഞ്ഞു. തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ ഗ്രെനോബിള്‍, വലിയ തോതില്‍ കുടിയേറ്റക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ്. രക്ഷാപ്രവര്‍ത്തനം നടത്തിയ പ്രദേശവാസികളെ മേയര്‍ എറിക് പിയൊളെ അഭിനന്ദിച്ചു. 2018 മേയില്‍ പാരീസില്‍ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് തൂങ്ങി നിന്നിരുന്ന കുട്ടിയെ രക്ഷിച്ച മാലി സ്വദേശിക്ക് ഫ്രഞ്ച് ഗവണ്‍മെന്റ് പൗരത്വം വാഗ്ദാനം ചെയ്തിരുന്നു. പാരീസിയന്‍ എമര്‍ജന്‍സി സര്‍വീസ് സംഘം എത്തുന്നതിന് മുമ്പ് മാലി സ്വദേശി കുട്ടിയെ രക്ഷിക്കുകയായിരുന്നു.


Next Story

Related Stories