TopTop
Begin typing your search above and press return to search.

പലായനം, പട്ടിണി, കൂട്ടമരണങ്ങള്‍; ഇതാണ് ഇന്ത്യ (വീഡിയോ)

പലായനം, പട്ടിണി, കൂട്ടമരണങ്ങള്‍; ഇതാണ് ഇന്ത്യ (വീഡിയോ)

കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പലായനത്തിനിടെ ദാരുണ മരണങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഏറ്റവും ഒടുവില്‍ അമ്മ മരിച്ചതറിയാതെ അടുത്ത് നിന്നു കളിക്കുന്ന കൊച്ചുകുഞ്ഞിന്റെ വീഡിയോ ആണ് മനുഷ്യ മസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് പുറത്തുവന്നത് കുടിയേറ്റ തൊഴിലാളിയായ സ്ത്രീ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ തളര്‍ന്നുവീണ് മരിച്ചത് വിശപ്പും ദാഹവും കാരണമാണ്. ഗുജറാത്തില്‍ നിന്ന് ബിഹാറിലേക്കുള്ള യാത്രയിലുടനീളം തങ്ങള്‍ക്ക് ഭക്ഷണമോ വെള്ളമോ കിട്ടിയില്ലെന്ന് ഇരുടെ കുടുംബം പറയുന്നുണ്ട്. ബിഹാറിലെ മുസാഫര്‍പൂര്‍ സ്റ്റേഷനിലാണ് ഈ സംഭവം അരങ്ങേറിയത്.

കുടിയേറ്റ തൊഴിലാളികള്‍ക്കായി റെയില്‍വെ നടത്തുന്ന ശ്രമിക്ക് ട്രെയിനുകളില്‍ വെച്ച് മൂന്നാഴ്ചയ്ക്കകം 80 പേര്‍ മരിച്ചതായി ഹീന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ് ഒമ്പതാം തീയതി മുതല്‍ മെയ് 27 -ാം തീയതിവരെയുള്ള കണക്കുകള്‍ അനുസരിച്ച് 3840 ട്രെയിനുകളാണ്, രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സര്‍വീസ് നടത്തിയത്. ഇതിനിടയിലാണ് ഇത്രയും മരണം സംഭവിച്ചത്. മിക്ക ട്രെയിനുകളിലും വെള്ളവും ഭക്ഷണവുമില്ലാത്തതാണ് യാത്രക്കാരെ വലയ്ക്കുന്നത്.

ട്രൈനില്‍ നടക്കുന്ന മരണങ്ങള്‍ മാത്രമല്ല റോഡ് അപകടമരണങ്ങളുടെ വലിയൊരു നിര തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നു. മെയ് 18 ന് കുടിയേറ്റ തൊഴിലാളികളായ മൂന്ന് സ്ത്രീകള്‍ റോഡപകടത്തല്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മഹോബയിലാണ് അപകടം ഉണ്ടായത് സഞ്ചരിച്ചിരുന്ന ട്രക്കിന്റെ ടയര്‍ പൊട്ടുകയും ട്രക്ക് നിയന്ത്രണംവിട്ട് മറിയുകയുമായിരുന്നു. ഈ അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു.

മെയ് 19 ന് നടന്ന അപകടത്തില്‍ ഒമ്പത് കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. ബിഹാറിലെ ഭഗല്‍പുരിനടുത്ത നൗഗാച്ചിയയില്‍ ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപടകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അന്ന് തന്നെ നടന്ന മറ്റൊരപകടത്തില്‍ നാല് കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സോലാപുരില്‍നിന്ന് ഝാര്‍ഖണ്ഡിലേയ്ക്കായിരുന്നു യാത്ര. 15 പേര്‍ക്ക് ഈ അപകടത്തില്‍ പരിക്കേറ്റു.

ഇക്കാലയളവില്‍ ആത്മഹത്യകളും നടന്നിട്ടുണ്ട്. തെലുങ്കാനയില്‍ ഒരു കുടിയേറ്റ തൊഴിലാളി കുടുംബത്തിലെ 9 പേരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു ചണച്ചാക്ക് നിര്‍മ്മാണ കമ്പനിയിലെ തൊഴിലാളിയുടെ കുടുംബമാണ് മരിച്ചത്. പശ്ചിമ ബംഗാള്‍ സ്വദേശികളായിരുന്നു ഇവര്‍. ലോക് ഡൗണിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസമായി ഇവര്‍ക്ക് തൊഴിലുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം.

ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കുടിയേറ്റക്കാരില്‍ ഭൂരിപക്ഷവും. ലോക് ഡൗണിന് ശേഷം സ്വന്തം നാട്ടിലേക്കുള്ള തൊഴിലാളികളുടെ കൂട്ടപലായനത്തിന് എല്ലാവരും കാഴ്ചക്കാരായി. വാഹനഹങ്ങള്‍ ലഭിക്കാതെ നടക്കാന്‍ ശ്രമിച്ച പലരും വഴിയില്‍ കുഴഞ്ഞു വീണ് മരിച്ചു. മരിച്ചവരെ കുറിച്ചോ അവരുടെ എണ്ണത്തെക്കുറിച്ചോ ഇപ്പോഴും വ്യക്തതയില്ല.


Next Story

Related Stories