TopTop
Begin typing your search above and press return to search.

'കേക്ക് വേണമെന്നില്ല; പഞ്ചസാരയും വെണ്ണയും മതി കണ്‍ട്രോള്‍ പോകാന്‍',മുത്തശ്ശിയെ സഹായിക്കാനിറങ്ങിയ വികൃതിക്കുട്ടി-വൈറല്‍ വീഡിയോ

കേക്ക് വേണമെന്നില്ല; പഞ്ചസാരയും വെണ്ണയും മതി കണ്‍ട്രോള്‍ പോകാന്‍,മുത്തശ്ശിയെ സഹായിക്കാനിറങ്ങിയ വികൃതിക്കുട്ടി-വൈറല്‍ വീഡിയോ


കൊറോണക്കാലത്ത് വീട്ടിലിരിക്കുമ്പോള്‍ പലരും പാചക പരീക്ഷണങ്ങളിലാണ് രസം കണ്ടെത്തുന്നത്. ചെറിയ കുട്ടികള്‍ വീട്ടുകാരെ സഹായിക്കാന്‍ അടുക്കളയില്‍ ഇറങ്ങുന്നുമുണ്ട്. ഇപ്പോഴിതാ മുത്തശ്ശിയെ സഹായിക്കാന്‍ അടുക്കളയിലെത്തി എന്നാല്‍ മുത്തശ്ശിയ്ക്ക് പൊല്ലാപ്പാവുന്ന ഒരു കുട്ടിക്കുറുമ്പന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കേക്ക് ഉണ്ടാക്കാന്‍ മുത്തശ്ശിക്കൊപ്പം സഹായിയായി കൂടിയതായിരുന്നു ഈ കുറുമ്പന്‍. എന്നാല്‍ വെണ്ണയും പഞ്ചസാരയുമെല്ലാം കണ്ടപ്പോള്‍ ആളുടെ കണ്‍ട്രോള്‍ പോയി. പിന്നെ കാണുന്നത് കേക്കിനായി ഒരുക്കിയതെല്ലാം വാരിക്കോരി അകത്താക്കുന്ന കുട്ടിയെയാണ്.

ഏപ്രണ്‍ ഒക്കെ കെട്ടിയാണ് പാചക വിഡിയോയ്ക്കായി ഈ രണ്ടുവയസുകാരന്‍ റെഡിയായി നില്‍ക്കുന്നത്. ആദ്യം മുത്തശ്ശി കേക്കിനായി പഞ്ചസാര എടുത്തപ്പോള്‍ അതില്‍ വേഗം കുഞ്ഞികൈകളാണ് അത് കുറച്ച് അകത്താക്കി കക്ഷി. അതിനുശേഷം കേക്കിനായുള്ള ബട്ടറിലും ആള് കണ്ണുവെച്ചു. മുത്തശ്ശി പൊട്ടിച്ചൊഴിച്ച പച്ചമുട്ടയേയും ആള് വെറുതെ വിടുന്നില്ല. ഈ കേക്കുണ്ടാക്കല്‍ വീഡിയോ കാണുന്നവരിലെല്ലാം ചിരി പടര്‍ത്തുകയാണ്.


Next Story

Related Stories