TopTop
Begin typing your search above and press return to search.

ഐഎഫ്എഫ്‌കെയില്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങള്‍

ഐഎഫ്എഫ്‌കെയില്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങള്‍

തിരക്കുള്ള നഗരത്തെ അതിവേഗം മുറിച്ച് കടന്ന് പൊരിവെയിലത്ത് ആളുകള്‍ ഓടിയോടി നടക്കുകയാണ്. വ്യത്യസ്ത നാടുകളില്‍ നിന്നെത്തിയ ആളുകള്‍. ഒരു സിനിമ കണ്ടുകഴിഞ്ഞ് അടുത്ത കാഴ്ച്ചകളിലേക്കുള്ള വെപ്രാളപ്പാച്ചിലുകള്‍. സിനിമയുടെ ഫ്രെയിമുകളിലേക്ക് പകര്‍ത്തി തിരുവനന്തപുരം ഐഎഫ്എഫ്‌കെയിലൂടെ വിസ്മയിപ്പിക്കുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളായി.

ഐഎഫ്എഫ്‌കെയിലെ കാണികള്‍ പലതരം താല്‍പ്പര്യക്കാരാണ്. പലതരം രാഷ്ട്രീയ ബോധ്യവും ജീവിതസാഹചര്യവും ഉള്ളവര്‍. അവര്‍ കാണുന്ന ചിത്രങ്ങള്‍ വ്യത്യസ്തമായിരിക്കും, അവരുടെ ഇഷ്ടങ്ങളും. ഇത്തരത്തില്‍ കാണികള്‍ തങ്ങളുടെ പ്രിയപ്പെട്ട ചിത്രങ്ങളെ കുറിച്ച് പറഞ്ഞു തുടങ്ങി. ചിലരെ സ്വാധീനിച്ചത് സിനിമയുടെ വിഷയമാണെങ്കില്‍ ചിലര്‍ക്ക് അതിലെ കാഴ്ച്ചകളും, കഥാപാത്രങ്ങളും ഒക്കെയാണ്. ചില സീനുകള്‍പോലും ചിലര്‍ക്ക് ചില സിനിമകള്‍ തങ്ങളുടെ പ്രിയപ്പെട്ടതായി മാറാന്‍ കാരണമാവുന്നു.

നോ ഫാദര്‍ ഇന്‍ കാശ്മീര്‍, പാരസൈറ്റ്, യാക് ഇന്‍ ദി ക്ലാസ് റൂം, മാരിഗല്ല, യൂ വില്‍ ഡൈ അറ്റ് ട്വന്റി തുടങ്ങിയ ചിത്രങ്ങള്‍ക്കൊപ്പം മലയാള ചിത്രങ്ങളായ വെയില്‍ മരങ്ങള്‍, കെഞ്ചിര തുടങ്ങിയ ചിത്രങ്ങളും പ്രേക്ഷക പ്രീതി നേടിയെടുത്തിരിക്കുകയാണ്. വെയില്‍ മരങ്ങളിലെ ഇന്ദ്രന്‍സിന്റെ അഭിനയമാണ് വെയില്‍ മരങ്ങള്‍ എന്ന ചിത്രത്തില്‍ തനിക്കിഷ്ടപ്പെട്ടതെന്നും. ആ ചിത്രം തന്റെ പ്രിയപ്പെട്ട ചിത്രമാണെന്നും വയനാട് നിലമ്പൂരില്‍ നിന്നൊത്തിയ കരിയന്‍ എന്ന സിനിമ പ്രേമിയായ മുത്തച്ഛന്‍ പറയുമ്പോള്‍. ഒപ്പം വന്ന സിദ്ധാര്‍ത്ഥിന് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം യു വില്‍ ഡൈ അറ്റ് ട്വന്റി എന്ന ചിത്രമാണ്. മികച്ച ഫെയിമുകള്‍ ആ ചിത്രത്തിലുണ്ടെന്നാണ് സിദ്ധാര്‍ത്ത് സിനിമയെ ഇഷ്ടപ്പെട്ടതിന് കാരണമായി പറയുന്നത്.

ബിയോണ്‍ ദി ഫോഗ്, ടെയില്‍ ഓഫ് ത്രി സിസ്റ്റേഴ്‌സ് തുടങ്ങിയ സ്ത്രീപക്ഷ സിനിമകളാണ് തനിക്കിഷ്ടപ്പെട്ടതെന്ന് താര പറയുന്നു. മാരിഗല്ല, നോ ഫാദര്‍ ഇന്‍ കാശ്മീര്‍ എന്ന ചിത്രം വ്യക്തമായി മനുഷ്യര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പറയുന്നുവെന്നും അതിനാല്‍ ആ ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടുവെന്നും മേളയിലെത്തിയ ശ്രീലക്ഷ്മിയും അഫ്‌സലും പറഞ്ഞു.


Next Story

Related Stories