TopTop
Begin typing your search above and press return to search.

നിറത്തിന്റ വിവേചനം മണ്ണിനില്ല, യുഎസിന്റെ മനസിൽ ജീവിക്കാൻ ജോർജ് ഫ്ലോയിഡ്

നിറത്തിന്റ വിവേചനം മണ്ണിനില്ല, യുഎസിന്റെ മനസിൽ ജീവിക്കാൻ ജോർജ് ഫ്ലോയിഡ്

യുഎസിലെ വര്‍ണ വിവേചനത്തിന്റെ അവസാന ഇര ജോര്‍ജ് ഫ്‌ളോയിഡ് വിവിചേനങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. മതാചാരപ്രകാരമാണ് അദ്ദേഹത്തിന്റ സംസ്‌കാരം നടത്തിയത്. സംസ്‌കാര ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു. മെയ് 25 നായിരുന്നു ജോര്‍ജ് ഫ്ളോയിഡ് എന്ന നാല്‍പത്തിയാറുകാരന്റെ മരണം. കറുത്ത വംശജനായ ഫ്‌ളോയിഡിനെ യുഎസ് പോലീസുകാര്‍ കഴുത്തില്‍ മുട്ടുകാലിറുക്കിയാണ് കൊലപെടുത്തിയത്.

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിനെതിരെ ശക്തായ പ്രതിഷേധങ്ങളാണ് അമേരിക്കയിലെങ്ങും നടക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലും ഐ കാണ്ട് ബ്രീത്ത് എന്ന ഹാഷ്ടാ ടാഗ് നിറയുന്നു. കോവിഡ് കാലത്തും എല്ലാവിധ നിയന്ത്രണങ്ങളും മറികടന്നാണ് ആയിരക്കണക്കിനാളുകള്‍ അമേരിക്കന്‍ തെരുവുകളില്‍ പ്രതിഷേധിക്കുന്നത്.

ആഫ്രിക്കന്‍-അമേരിക്കന്‍ വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയ്ഡിനെ മിനസോട്ട പോലീസുകാരനായ ഡെറിക് ചൗ ആണ് കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തിയത്. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുകയും സര്‍വീസില്‍നിന്നു പുറത്താക്കുകയും ചെയ്തിരുന്നു.


Next Story

Related Stories