TopTop
Begin typing your search above and press return to search.

എല്ലായിടത്തും മാന്‍മേഡ്, എന്തുകൊണ്ട് വുമണ്‍മേഡ് ഇല്ല? പീപ്പിള്‍മേഡ് എന്ന് ഉപയോഗിക്കാമല്ലോ? വൈറലാവുന്ന ചോദ്യങ്ങള്‍

എല്ലായിടത്തും മാന്‍മേഡ്, എന്തുകൊണ്ട് വുമണ്‍മേഡ് ഇല്ല? പീപ്പിള്‍മേഡ് എന്ന് ഉപയോഗിക്കാമല്ലോ? വൈറലാവുന്ന ചോദ്യങ്ങള്‍

എട്ടോ ഒമ്പതോ വയസുള്ള പെണ്‍കുട്ടിയുടെ സംശയമാണ് തലക്കെട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്. എല്ലായിടത്തും മാന്‍മേഡ് എന്ന വാക്കാണ് ഉപയോഗിക്കുന്നത്. എന്തുകൊണ്ടാണ് വുമണ്‍മേഡ് എന്ന് പറയാത്തത്? പീപ്പിള്‍മേഡ് എന്നോ ഹ്യൂമന്‍മേഡ് എന്നോ പറഞ്ഞു കൂടേ? സാമുഹ്യപാഠം പുസ്‌കത്തിലെ ഓള്‍ മെന്‍ ആര്‍ ക്രിയേറ്റഡ് ഈക്വല്‍ എന്ന വരിയില്‍ ഉടക്കിയാണ് കുട്ടിയുടെ ചോദ്യം. ചോദിച്ചതും പറഞ്ഞതും ശരിയാണെന്ന് ഇംഗ്ലീഷിലും മലയാളത്തിലുമായി അമ്മ മറുപടിയും കൊടുക്കുന്നുണ്ട്. വീട്ടിലെ പഠനത്തിനിടെ നടന്ന രസകരവും ചിന്തയുണര്‍ത്തുന്നതുമായ ദൃശ്യങ്ങള്‍ അമ്മ തന്നെയാണ് പകര്‍ത്തിയിരിക്കുന്നത്.

എന്നാല്‍, ഇവര്‍ ആരാണെന്നോ എവിടെയാണെന്നോ വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത് ആരാണെന്നോ വ്യക്തമല്ല. എങ്കിലും സോഷ്യല്‍ മീഡിയ വീഡിയോ ഏറ്റെടുത്തുകഴിഞ്ഞു. അവരോട് ചോദ്യങ്ങള്‍ ചോദിക്കുക പ്രിയപ്പെട്ടവളേ എന്ന അടിക്കുറിപ്പോടെയാണ് നടി റീമ കല്ലിങ്കല്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ന്യായമായ സംശയം, കുട്ടികളില്‍ പ്രതീക്ഷയുണ്ട്, നാളെ ഇവള്‍ സാമുഹ്യ നീതിക്കായി ശബ്ദമുയര്‍ത്തും എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.


Next Story

Related Stories