TopTop
Begin typing your search above and press return to search.

മഴയില്‍ തണുത്ത് വിറച്ച് തെരുവ് നായ; സ്‌കാര്‍ഫ് ഊരി പുതപ്പിച്ച് യുവതി-വൈറല്‍ വീഡിയോ

മഴയില്‍ തണുത്ത് വിറച്ച് തെരുവ് നായ; സ്‌കാര്‍ഫ് ഊരി പുതപ്പിച്ച് യുവതി-വൈറല്‍ വീഡിയോ

മഴയത്ത് തണുത്ത് വിറച്ച് തെരുവില്‍ കിടക്കുന്ന നായയെ സഹായിച്ച യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. തുര്‍ക്കിയില്‍ നിന്നുള്ള വീഡിയോയാണ് ശ്രദ്ധ നേടിയിരിക്കുന്നത്.

മഴയത്ത് നനഞ്ഞുവിറക്കുന്ന നായയെ തന്റെ സ്‌കാര്‍ഫ് അഴിച്ച് പുതപ്പിക്കുന്ന യുവതിയെയാണ് വീഡിയോയില്‍ കാണുന്നത്. ദുയ്ഗു എല്‍മ എന്ന യുവതിയാണ് ഈ കരുണ നിറഞ്ഞ പ്രവൃത്തിക്കു പിന്നിലെന്നാണ് തുര്‍ക്കിയിലെ ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടന്ന സംഭവം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തതോടെ എല്‍മയെ തേടി പ്രശംസാപ്രവാഹമാണ്.

ഇന്ന് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫിസര്‍ സുശാന്ത് നന്ദ തന്റെ ട്വിറ്റര്‍ പേജില്‍ ഈ വിഡിയോ പങ്കുവച്ചു. 'ദൈവം നിങ്ങളുടെ സ്വത്തുക്കളെ നോക്കുന്നില്ല, പക്ഷേ അവന്‍ നിങ്ങളുടെ ഹൃദയത്തെയും പ്രവൃത്തികളെയും നോക്കുന്നു' എന്ന കുറിപ്പോടെയാണ് സുശാന്ത് വിഡിയോ പങ്കുവച്ചിരിക്കുന്നത്.


Next Story

Related Stories