TopTop
Begin typing your search above and press return to search.

'അത്ഭുത സേവ്'; അഞ്ച് പെനല്‍റ്റികളും തട്ടി അകറ്റി, ഗോളിക്ക് കൈയ്യടിച്ച് ആരാധകര്‍

അത്ഭുത സേവ്; അഞ്ച് പെനല്‍റ്റികളും തട്ടി അകറ്റി, ഗോളിക്ക് കൈയ്യടിച്ച് ആരാധകര്‍

ഫുട്‌ബോള്‍ മത്സരത്തില്‍ സാധാരണയായി പെനല്‍റ്റി കിക്കുകള്‍ എപ്പോഴും താരങ്ങള്‍ക്ക് നേട്ടമുണ്ടാക്കുന്നതാണ്. ഒരു ഗോള്‍ കീപ്പറെ സംബന്ധിച്ച് പെനല്‍റ്റി എല്ലാം തടുത്തിടുകയെന്നത് അത്ര നിസാര കാര്യമല്ല. എന്നാല്‍ മത്സരത്തില്‍ അഞ്ച് പെനല്‍റ്റികളും തട്ടിയകറ്റി ഒരു ഗോള്‍കീപ്പര്‍ ടീമിന് ചരിത്രവിജയം സമ്മാനിച്ചതാണ് ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയാകുന്നത്.

ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഒന്നോ രണ്ടോ കിക്കുകള്‍ കീപ്പര്‍മാര്‍ മനോഹരമായി സേവ് ചെയ്യുന്നത് സാധാരണ സംഭവം തന്നെയാണ്. എന്നാല്‍ അസാമാന്യ പ്രകടനത്തിലൂടെ മത്സരത്തിലെ അഞ്ച് പെനല്‍റ്റികളും സേവ് ചെയ്ത് ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് ജര്‍മന്‍ കപ്പിലെ ഫോര്‍ത്ത് ഡിവിഷന്‍ ക്ലബ്ബായ എഫ്സി സാര്‍ബ്രൂക്കന്റെ ഗോള്‍കീപ്പറായ ഡാനിയേല്‍ ബാറ്റ്‌സ്. ബുണ്ടസ് ലീഗ് ക്ലബ്ബായ ഫോര്‍ച്യുണ ഡസല്‍ഡോര്‍ഫിനെതിരെ നടന്ന മത്സരത്തിലാണ് ഗോള്‍കീപ്പറുടെ അസാമാന്യ പ്രകടനം.

രണ്ടാം പകുതിയില്‍ ഒരു പെനല്‍റ്റിയും ഷൂട്ടൗട്ടില്‍ നാലു പെനല്‍റ്റികളുമാണ് ഡാനിയേല്‍ ബാറ്റ്‌സ് വിദഗ്ധമായി സേവ് ചെയ്തത്. മത്സരത്തിന്റെ 83-ാം മിനിറ്റില്‍ ഫോര്‍ച്യുണക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റി രക്ഷപ്പെടുത്തിയാണ് കാപ്പര്‍ ആദ്യം ക്ലബ്ബിന് പ്രതീക്ഷ സമ്മാനിച്ചത്. മത്സരത്തിന്റെ 90 മിനുട്ട് വരെ 1-0ത്തിന് മുന്നിലായിരുന്നു സാര്‍ബ്രൂക്കന്‍. എന്നാല്‍ 90-ാം മിനിറ്റില്‍ മത്തിയാസ് ജോര്‍ഗന്‍സണ്‍ ഫോര്‍ച്യൂണക്ക് സമനില നേടിക്കൊടുത്തു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയതോടെ മത്സരം അധിക സമയത്തിലേക്ക് നീണ്ടു. അധികസമയത്ത് ഇരു ടീമുകളും ഗോളൊന്നും നേടാഞ്ഞതോടെ കളി പെനല്‍റ്റി ഷൂട്ടൗട്ടിന് വഴിമാറുകയായിരുന്നു. ഈ ജയത്തോടെ പുതിയൊരു ചരിത്രമാണ് ജര്‍മ്മന്‍ കപ്പില്‍ ഡാനിയേല്‍ ബാറ്റ്‌സും സാര്‍ബ്രൂക്കനും ചേര്‍ന്ന് എഴുതിച്ചേര്‍ക്കുന്നത്. ജര്‍മന്‍ കപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഫോര്‍ത്ത് ഡിവിഷന്‍ ക്ലബ്ബായി സാര്‍ബ്രൂക്കന്‍ മാറി.


Next Story

Related Stories