TopTop
Begin typing your search above and press return to search.

സ്വർണക്കടത്ത്: അന്വേഷണത്തിന്റെ കുന്തമുന ബിജെപിയുമായി ബന്ധമുള്ളവരിലേക്ക് നീളുന്നു, സിപിഎമ്മുമായി ഒത്തുകളിയെന്നും ചെന്നിത്തല

സ്വർണക്കടത്ത്: അന്വേഷണത്തിന്റെ കുന്തമുന ബിജെപിയുമായി ബന്ധമുള്ളവരിലേക്ക് നീളുന്നു, സിപിഎമ്മുമായി ഒത്തുകളിയെന്നും ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസിൽ ബിജെപി സിപിഎം ഒത്തുകളി ആരോപിച്ച് വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കുന്തമുന ബിജെപിയുമായി ബന്ധമുള്ളവരിലേക്ക് നീളുകയാണ്. കേസിന്റെ ഭാവി തന്നെ ഇതോടെ സംശയത്തിലായിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വാർത്താ സമ്മേളനത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

സ്വർണക്കടത്ത് കേസിൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടക്കുന്നണ്ട്. അനിൽ നമ്പ്യാരുടെ ഇടപെടൽ ഇതിന് തെളിവാണ്. തട്ടിപ്പിന്‍റെ വിവരങ്ങൾ ബിജെപിക്ക് നേരത്തെ അറിയാമായിരുന്നു. കേസിൽ ബിജെപിയും സിപിഎമ്മും ഒത്തുകളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സ്വർണക്കടത്ത് കേസിൽ യുഡിഎഫ് ബിജെപി ബന്ധമുള്ളവര്‍ക്ക് നേരെയാണ് ആന്വേഷണം പുരോഗമിക്കുന്നത് എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആക്ഷേപത്തിന് പിന്നാലെയാണ് ചെന്നിത്തലയുടെ മറുപടി.

മുഖ്യമന്ത്രിയുടെ നടപടികളെയും പ്രതിപക്ഷ നേതാവ് വിമർശിച്ചു. വിമര്‍ശനമുന്നയിക്കുന്നവരുടെ വായടപ്പിനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാകില്ല. മാധ്യമങ്ങളെ പോലും ഭീഷണിപ്പെടുത്തുകയാണ്. മുഖ്യമന്ത്രിയെ വിമർശിച്ച് വാർത്ത നൽകിയാൽ പരാതി നൽകുമെന്ന നിയമമന്ത്രിയുടെ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം. പ്രതിപക്ഷത്തിരിക്കുമ്പോൾ ഇടത് മുന്നണിയുടെ നയം ഇതായിരുന്നോ എന്ന് ചിന്തിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അഴിമതി ആരോപണങ്ങളിൽ മറുപടി പറയാതെ സര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണ്. അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ മുഖ്യമന്ത്രിയുടെ സംസാരം തടസപ്പെടുത്തിയെന്ന ആരോപണം ഉന്നയിക്കുന്നത് തെറ്റാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.


Next Story

Related Stories