TopTop
Begin typing your search above and press return to search.

'മാറി നിൽക്കുന്നത് ഭയം കൊണ്ടാണ്, താനും കുടുംബവും ആത്മഹത്യയുടെ വക്കിൽ', വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്- വീഡിയോ

മാറി നിൽക്കുന്നത് ഭയം കൊണ്ടാണ്, താനും കുടുംബവും ആത്മഹത്യയുടെ വക്കിൽ, വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്- വീഡിയോ

സ്വർണം കടത്തിയ സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും താന്‍ എയര്‍പോര്‍ട്ടിലേക്ക് വിളിച്ചത് കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റ് ആവശ്യപ്പെട്ടതു കൊണ്ടാണെന്നും സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ്. താന്‍ എല്ലാ മന്ത്രിമാരുമായും സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ബന്ധപ്പെട്ടത് ഔദ്യോഗിക ആവശ്യങ്ങള്‍ക്കു മാത്രമാണെന്നും സ്വപ്ന സുരേഷ് പ്രതികരിച്ചു. മാധ്യമങ്ങൾക്ക് നൽകിയ ശബ്ജ സന്ദേശത്തിലാണ് സ്വപ്നയുടെ പ്രതികരണം,

ഇവിടുത്തെ യഥാര്‍ത്ഥ പ്രശ്നം ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ വന്ന സ്വര്‍ണം ആരുടേതാണെന്നാണെന്നും അത് കണ്ടുപിടിക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടുപിടിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കോണ്‍സുലേറ്റിന്റെ കാര്‍ഗോ ഡിപ്പാര്‍ട്ട്മെന്റില്‍ താന്‍ ജോലി ചെയ്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. താന്‍ ഡിപ്ലോമാറ്റിന്റെ അഡ്മിനിസ്ട്രേറ്റീവ് ജോലികള്‍ മാത്രമാണ് ചെയ്തിരുന്നത്. തന്റെ റോള്‍ എന്താണെന്ന് എല്ലാവരും അറിയണമെന്നും അവര്‍ വ്യക്തമാക്കി.

തന്റെ കാര്‍ഗോ ഇതുവരെ ക്ലിയറായില്ലെന്നു പറഞ്ഞാണ് കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റ് വിളിച്ചത്. എന്തുകൊണ്ടാണ് ക്ലിയറന്‍സ് വൈകുന്നതെന്ന് ചോദിക്കാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു.

ശബ്ദരേഖയുടെ പൂർണ്ണരൂപം-


Next Story

Related Stories