TopTop

മലയാളി ചരക്ക് ലോറി ഡ്രൈവർമാർ മഹാരാഷ്ട്രയിൽ കുടുങ്ങിക്കിടക്കുന്നു, രോഗഭീതിയിൽ, ഭക്ഷണവും വെള്ളവുമില്ലാതെ നിരവധി പേർ- വീഡിയോ

മലയാളി ചരക്ക് ലോറി ഡ്രൈവർമാർ മഹാരാഷ്ട്രയിൽ കുടുങ്ങിക്കിടക്കുന്നു, രോഗഭീതിയിൽ, ഭക്ഷണവും വെള്ളവുമില്ലാതെ നിരവധി പേർ- വീഡിയോ

ഉത്തരേന്ത്യയിൽ നിന്നും കേരളത്തിലേക്ക് മടങ്ങിയ ചരക്ക് ലോറി ഡ്രൈവർമാർ മഹാരാഷ്ട്രയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. കേരളത്തിൽ നിന്നും പൈനാപ്പിൾ, മാങ്ങ, ഇഞ്ചി തുടങ്ങിയ ചരക്കുകളുമായി രാജസ്ഥാൻ, ഡൽഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പുറപ്പെട്ട് തിരിച്ച് പോന്ന വാഹനങ്ങളാണ് ഇത്തരത്തിൽ കുടുങ്ങിക്കിടക്കുന്നത്. ഡ്രൈവർമാർ നവ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് തങ്ങളുടെ ദുരവസ്ഥ വെളിപ്പെടുത്തിയത്. തങ്ങളിപ്പോൾ ഭീവണ്ടിയിലാണ് ഉള്ളതെന്നും അവർ വെളിപ്പെടുത്തുന്നു.

നിലവിൽ ലോഡില്ലാതെയാണ് ലോറികൾ മടങ്ങിയത്. ഇതിനിടെ ഗുജറാത്ത് മഹാരാഷ്ട്ര അതിർത്തിയിലായിരുന്നു ഇവർ ആദ്യം കുടുങ്ങിയത്. എട്ടുമണിക്കൂറോളമാണ് ഇത്തരത്തിൽ അതിർത്തിയിൽ കുടുങ്ങിയത്. പിന്നാലെയാണ് മുംബൈ നഗരാതിർത്തിയായ ഭീവണ്ടി പ്രദേശത്ത് എത്തുകയും ചെയ്തു. എന്നാൽ ഇവിടെ നിന്നും യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്നും ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു.

നിലവിൽ റോഡിൽ‌ പോലും വാഹനം പാർക്ക് ചെയ്യാനാവുന്നില്ല, പോലീസും നാട്ടുകാരും ശത്രുക്കളെ പോലെയാണ് പെരുമാറുന്നത്. പോലീസുകാർ വാഹനത്തിന്റെ ചില്ല് തകർക്കുന്ന അവസ്ഥപോലും ഉണ്ടായി. നിലവിൽ ഭക്ഷണം പോലും തീർന്ന അവസ്ഥയിലാണ്. കുടിവെള്ളമില്ല. രോഗം പടർന്നിട്ടുള്ള സ്ഥലത്താണ് തങ്ങളിപ്പോൾ ഉള്ളതെന്നും ഡ്രൈവർമാർ പറയുന്നു. നാട്ടില്‍ സുരക്ഷിതമായെത്താൻ വേണ്ട ഇടപെടലുകളാണ് വേണ്ടതെന്നും അവർ‌ ചൂണ്ടിക്കാട്ടുന്നു.


Next Story

Related Stories