TopTop
Begin typing your search above and press return to search.

'ജാക്ക് ആന്റ് ജില്‍ വെന്റപ്പ് ദ ഹില്‍'; റൈംസ് പാടി അര്‍ത്ഥം പറഞ്ഞ് മുത്തശ്ശി, പഠിച്ചത് ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന്

ജാക്ക് ആന്റ് ജില്‍ വെന്റപ്പ് ദ ഹില്‍; റൈംസ് പാടി അര്‍ത്ഥം പറഞ്ഞ് മുത്തശ്ശി, പഠിച്ചത് ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന്

'ജാക്ക് ആന്റ് ജില്‍ വെന്റപ്പ് ദ ഹില്‍', 'ഡിങ്ങ് ഡോങ്ങ് ബെല്‍' മുത്തശ്ശി റൈംസ് പാടുകയാണ്. ഇടയ്ക്ക് മറന്നു പോകുന്നത് വീണ്ടും ഓര്‍ത്തും പാടുന്നു. റൈംസ് വെറുതെ പാടുകയല്ല അതിന്റെ അര്‍ത്ഥവും പറയുന്നുണ്ട്. ഈ മുത്തശ്ശിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഓണ്‍ലൈന്‍ ക്ലാസിലൂടെയാണ് മുത്തശ്ശി ഈ റൈംസ് പഠിച്ചത്. ടീച്ചര്‍ പറഞ്ഞു കൊടുക്കുന്ന വരികളും, അതിന്റെ അര്‍ത്ഥവും ഇപ്പോള്‍ കാണാ പാഠമാണ്. 1 മിനിറ്റും 24 സെക്കന്റും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രണ്ട് റൈംസാണ് മുത്തശ്ശി പാടുന്നത്. 'ജാക്ക് ആന്റ് ജില്‍ വെന്റപ്പ് ദ ഹില്‍', 'ജാക്കും ജില്ലും മലയുടെ മുകളിലേക്ക് കയറി' പാട്ടും അര്‍ത്ഥവും ആത്മവിശ്വാസത്തോടെയാണ് മുത്തശ്ശി പറയുന്നത്.

വീഡിയോ വൈറലായതോടുകൂടി ധാരാളം പേര്‍ മുത്തശ്ശിയെ അഭിനന്ദിച്ചു രംഗത്തു വരുന്നുണ്ട്. കോരളത്തിലെ ഓണ്‍ലൈന്‍ ക്ലാസുകളെയും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അഭിനന്ദിക്കുന്നു.


Next Story

Related Stories